---
title: "ഒരു വർഷത്തേക്ക് കണ്ണൂരിൽ ഇറങ്ങരുത്, പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി "
english_title: "Parat CPM workers deported after being charged with corruption"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357963/parat-cpm-workers-deported-after-being-charged-with-corruption"
published_at: "2026-05-07T15:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc66b8af813_kappa.jpg"
keywords: []
---

# ഒരു വർഷത്തേക്ക് കണ്ണൂരിൽ ഇറങ്ങരുത്, പാറാട്ട് സിപിഎം പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി 

> **Lead Summary:** **പാറാട്ട്: ** വിവിധ അക്രമക്കേസുകളിൽ പ്രതികളായ രണ്ട് സിപിഎം പ്രവർത്തകരെ കാപ്പ നിയമപ്രകാരം നാടുകടത്തി. പാറാട് സ്വദേശികളായ കുഞ്ഞിപ്പറമ്പത്ത് സച്ചിൻ , പടിഞ്ഞാറയിൽ അനുവിൻ എന്നിവരെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻ രാജ് ഐപിഎസിന്റെ ഉത്തരവുപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തിയത്.

## Article Content

**പാറാട്ട്: ** വിവിധ അക്രമക്കേസുകളിൽ പ്രതികളായ രണ്ട് സിപിഎം പ്രവർത്തകരെ കാപ്പ നിയമപ്രകാരം നാടുകടത്തി. പാറാട് സ്വദേശികളായ കുഞ്ഞിപ്പറമ്പത്ത് സച്ചിൻ , പടിഞ്ഞാറയിൽ അനുവിൻ എന്നിവരെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻ രാജ് ഐപിഎസിന്റെ ഉത്തരവുപ്രകാരം ജില്ലയിൽ നിന്ന് നാടുകടത്തിയത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച ആഹ്ലാദ പ്രകടനത്തിനിടെ പാറാട് പ്രദേശത്ത് ഉണ്ടായ അക്രമസംഭവം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഇരുവരും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് നിരന്തരം സമാധാന ലംഘനങ്ങൾക്കും ആക്രമണ സംഭവങ്ങൾക്കും നേതൃത്വം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി.

കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച വിശദമായ റിപ്പോർട്ടിനെ തുടർന്നാണ് കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ചത്. ഒരു വർഷക്കാലത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന കർശന നിർദേശവും ഉത്തരവിലുണ്ട്. പ്രദേശത്തെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനും അക്രമ പ്രവർത്തനങ്ങൾ തടയുന്നതിനുമായാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357963/parat-cpm-workers-deported-after-being-charged-with-corruption)