---
title: "ആദ്യം തല്ല്, പിന്നെ സംസാരം ....: പണം ഇടപാടിനെ ചൊല്ലി വാക്കേറ്റം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, മൂന്നുപേർക്കെതിരെ കേസ്"
english_title: "Argument over money transaction: Youth hit on head with stone in Kuttiadi, case filed against three people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357955/argument-over-money-transaction-youth-hit-on-head-with-stone-in-kuttiadi-case-filed-against-three-people"
published_at: "2026-05-07T15:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc61d67f334_police.jpg"
keywords: []
---

# ആദ്യം തല്ല്, പിന്നെ സംസാരം ....: പണം ഇടപാടിനെ ചൊല്ലി വാക്കേറ്റം: കുറ്റ്യാടിയിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു, മൂന്നുപേർക്കെതിരെ കേസ്

> **Lead Summary:** **കോഴിക്കോട് : ** സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു.

## Article Content

**കോഴിക്കോട് : ** സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ വഴിയിൽ തടഞ്ഞുനിർത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു.

ചന്ദ്രൻ വട്ടക്കുനി, രജീഷ് കടേക്കച്ചാൽ, അനിൽ ചീനവേലി എന്നിവർക്കെതിരെയാണ് കുറ്റ്യാടി പോലീസ് കേസെടുത്ത്. ചൊവാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. യുവാവും പ്രതികളും തമ്മിൽ നേരത്തെ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ സംസാരിച്ചു തീർക്കുന്നതിനിടയിൽ തർക്കം ഉടലെടുക്കുകയായിരുന്നു.

പ്രകോപിതരായ പ്രതികൾ യുവാവിനെ തടഞ്ഞുവെച്ച് മർദ്ദിക്കുകയും, കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357955/argument-over-money-transaction-youth-hit-on-head-with-stone-in-kuttiadi-case-filed-against-three-people)