---
title: "ആശ്വാസം; ഹോർമുസ് ഉപരോധം നീങ്ങുന്നു, യുദ്ധം ഉടൻ അവസാനിക്കുമെന്ന് ഡൊണാൾഡ് ട്രംപ്"
english_title: "Donald Trump says the war will end soon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357954/donald-trump-says-the-war-will-end-soon"
published_at: "2026-05-07T15:18:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc6026e94ab_15.jpg"
keywords: []
---

# ആശ്വാസം; ഹോർമുസ് ഉപരോധം നീങ്ങുന്നു, യുദ്ധം ഉടൻ അവസാനിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

> **Lead Summary:** **വാഷിങ്ടൺ/ടെഹ്റാൻ: [ **ആഗോള സമ്പദ്‌വ്യവസ്ഥയെ മുൾമുനയിൽ നിർത്തിയ ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയ്ക്ക് അയവു വരുന്നു. കടലിടുക്കിലെ നാവിക ഉപരോധം ലഘൂകരിക്കുന്നതിനും സമുദ്രപാത ഘട്ടംഘട്ടമായി തുറന്നുകൊടുക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ പ്രാഥമിക ധാരണയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

## Article Content

**വാഷിങ്ടൺ/ടെഹ്റാൻ: [ **ആഗോള സമ്പദ്‌വ്യവസ്ഥയെ മുൾമുനയിൽ നിർത്തിയ ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയ്ക്ക് അയവു വരുന്നു. കടലിടുക്കിലെ നാവിക ഉപരോധം ലഘൂകരിക്കുന്നതിനും സമുദ്രപാത ഘട്ടംഘട്ടമായി തുറന്നുകൊടുക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ പ്രാഥമിക ധാരണയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ മോചിപ്പിക്കാനുള്ള നടപടികൾ വരും മണിക്കൂറുകളിൽ ആരംഭിക്കുമെന്നാണ് സൂചന. ഇറാനുമായുള്ള ചർച്ചകൾ ശുഭകരമായ രീതിയിലാണ് പുരോഗമിക്കുന്നതെന്നും മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇതിന്റെ ഭാഗമായി കപ്പലുകളെ പുറത്തെത്തിക്കാൻ ലക്ഷ്യമിട്ട 'പ്രോജക്റ്റ് ഫ്രീഡം' എന്ന സൈനിക നീക്കം ട്രംപ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. എങ്കിലും ഇറാനുമേലുള്ള ഉപരോധങ്ങൾ പൂർണ്ണമായും നീക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക മുന്നോട്ടുവെച്ച 14 ഇന നിർദ്ദേശങ്ങൾ ഇറാൻ നിലവിൽ പരിശോധിച്ചു വരികയാണ്. ആണവ സമ്പുഷ്ടീകരണം നിർത്തിവെക്കുകയാണെങ്കിൽ ഇറാൻ്റെ മരവിപ്പിച്ച കോടിക്കണക്കിന് ഡോളർ വിട്ടുകൊടുക്കുന്നതടക്കമുള്ള ഇളവുകൾ അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലോകത്തെ പ്രമുഖ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൽ സമാധാനം തിരിച്ചുവരുന്നത് ആഗോള ഇന്ധന വിപണിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പൂർണ്ണമായ സമാധാനം ഉറപ്പായിട്ടില്ലെങ്കിലും നിലവിലെ നയതന്ത്ര നീക്കങ്ങൾ ശുഭസൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357954/donald-trump-says-the-war-will-end-soon)