---
title: "വയനാട്ടിലും വേരുറപ്പിക്കാൻ ടിവികെ; വെങ്ങപ്പള്ളിയിൽ യൂണിറ്റ് രൂപീകരണവുമായി ഐടി പ്രൊഫഷണലുകൾ"
english_title: "IT professionals to form TVK unit in Wayanad too"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357937/it-professionals-to-form-tvk-unit-in-wayanad-too"
published_at: "2026-05-07T14:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc556998255_14.jpg"
keywords: []
---

# വയനാട്ടിലും വേരുറപ്പിക്കാൻ ടിവികെ; വെങ്ങപ്പള്ളിയിൽ യൂണിറ്റ് രൂപീകരണവുമായി ഐടി പ്രൊഫഷണലുകൾ

> **Lead Summary:** **വയനാട്: [**[ ]തമിഴ് രാഷ്ട്രീയത്തിൽ വിസ്മയമായി മാറിയ സൂപ്പർ താരം വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) കേരളത്തിലേക്കും സാന്നിധ്യം അറിയിക്കുന്നു. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയിലാണ് പാർട്ടിക്ക് കരുത്തുപകരാൻ ഒരു കൂട്ടം യുവാക്കൾ ആദ്യമായി യൂണിറ്റ് രൂപീകരണത്തിന് തുടക്കമിട്ടത്.

## Article Content

**വയനാട്: [**[ ]തമിഴ് രാഷ്ട്രീയത്തിൽ വിസ്മയമായി മാറിയ സൂപ്പർ താരം വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) കേരളത്തിലേക്കും സാന്നിധ്യം അറിയിക്കുന്നു. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയിലാണ് പാർട്ടിക്ക് കരുത്തുപകരാൻ ഒരു കൂട്ടം യുവാക്കൾ ആദ്യമായി യൂണിറ്റ് രൂപീകരണത്തിന് തുടക്കമിട്ടത്.

വിജയിയുടെ സിനിമകളെയും രാഷ്ട്രീയ നിലപാടുകളെയും സ്നേഹിക്കുന്ന പ്രൊഫഷണലുകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള ഇരുപതംഗ സംഘമാണ് ഈ നീക്കത്തിന് പിന്നിൽ. പാർട്ടിയുടെ 'മൈ ടിവികെ' ആപ്പ് വഴി യൂണിറ്റ് സ്ഥാപിക്കാനുള്ള അപേക്ഷ ഇവർ സമർപ്പിച്ചു കഴിഞ്ഞു.

അപേക്ഷ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഔദ്യോഗികമായി ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. തമിഴ്നാട്ടിലെ മിന്നും വിജയത്തിന് പിന്നാലെ വിജയിക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് വെങ്ങപ്പള്ളി ടൗണിൽ ഇവർ വലിയ ഫ്ലെക്സ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

സഫ്‌വാൻ ഖലീലിന്റെ നേതൃത്വത്തിലുള്ള ഈ സംഘം, വരും ദിവസങ്ങളിൽ കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ഐടി, കൊമേഴ്‌സ് മേഖലകളിൽ നിന്നുള്ള യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് വലിയ ആവേശത്തോടെയാണ് പ്രദേശവാസികൾ നോക്കിക്കാണുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357937/it-professionals-to-form-tvk-unit-in-wayanad-too)