---
title: "പിണറായിയെ മഹാബലിയോട് ഉപമിച്ച് ജി.എസ്. പ്രദീപ്; വീഴ്ചയിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമെന്ന് പ്രത്യാശ"
english_title: "G.S. Pradeep likens Pinarayi to Mahabali"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357931/gs-pradeep-likens-pinarayi-to-mahabali"
published_at: "2026-05-07T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc540b0078c_13.jpg"
keywords: []
---

# പിണറായിയെ മഹാബലിയോട് ഉപമിച്ച് ജി.എസ്. പ്രദീപ്; വീഴ്ചയിൽ നിന്ന് ഉയർത്തെഴുന്നേൽക്കുമെന്ന് പ്രത്യാശ

> **Lead Summary:** **തിരുവനന്തപുരം: [ **മുഖ്യമന്ത്രി പിണറായി വിജയനെ ഐതിഹാസിക ഭരണാധികാരിയായ മഹാബലിയോട് ഉപമിച്ച് പ്രമുഖ ടെലിവിഷൻ വ്യക്തിത്വം ജി.എസ്. പ്രദീപ്. ജനക്ഷേമത്തിന്റെ അവസാന വാക്കായിരുന്നിട്ടും പരാജയത്തിലേക്ക് വീണുപോയ മാവേലിയെപ്പോലെയാണ് സഖാവെന്നും, എന്നാൽ വീഴ്ചയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് മനുഷ്യമനസ്സുകളിലേക്ക് മടങ്ങിയെത്തിയ മഹാബലിയെയാണ് മലയാളി ഹൃദയത്തിലേറ്റിയതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: [ **മുഖ്യമന്ത്രി പിണറായി വിജയനെ ഐതിഹാസിക ഭരണാധികാരിയായ മഹാബലിയോട് ഉപമിച്ച് പ്രമുഖ ടെലിവിഷൻ വ്യക്തിത്വം ജി.എസ്. പ്രദീപ്. ജനക്ഷേമത്തിന്റെ അവസാന വാക്കായിരുന്നിട്ടും പരാജയത്തിലേക്ക് വീണുപോയ മാവേലിയെപ്പോലെയാണ് സഖാവെന്നും, എന്നാൽ വീഴ്ചയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് മനുഷ്യമനസ്സുകളിലേക്ക് മടങ്ങിയെത്തിയ മഹാബലിയെയാണ് മലയാളി ഹൃദയത്തിലേറ്റിയതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

അറിവും അന്നവും പാതയും പാലവും വീടും വിദ്യാഭ്യാസവും സമഗ്രമായി സമ്മാനിച്ച ഭരണാധികാരിയായിരുന്നു പിണറായി വിജയനെന്ന് പ്രദീപ് കുറിച്ചു. വിവിധ കാരണങ്ങളാൽ ജനവിധിയിൽ പരാജയപ്പെട്ട് പുറത്താകുമ്പോഴും, കേരളം കണ്ട ഏറ്റവും സുതാര്യനും നിർഭയനുമായ ഭരണാധികാരി ആര് എന്ന ചോദ്യത്തിന് തനിക്ക് ഒരേയൊരു ഉത്തരമേയുള്ളൂവെന്നും അത് സഖാവ് പിണറായി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളി എന്ന അഭിമാനത്തോടെ ശിരസ്സ് ഉയർത്തി നിൽക്കാൻ പാകത്തിൽ പത്തുവർഷം സമ്മാനിച്ചതിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. തന്റെ ജന്മദിനമായ ഇന്ന് ആഘോഷങ്ങളും സദ്യയും ഒഴിവാക്കി പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജി.എസ്. പ്രദീപ് ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357931/gs-pradeep-likens-pinarayi-to-mahabali)