---
title: "'ശശീന്ദ്രൻ തോൽവി ചോദിച്ച് വാങ്ങിയത്';  എലത്തൂരിലെ തോൽവിയിൽ എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപി ബ്ലോക്ക് കമ്മിറ്റി"
english_title: "NCP Block Committee strongly criticizes AKSaseendran for his defeat in Elathur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357921/ncp-block-committee-strongly-criticizes-aksaseendran-for-his-defeat-in-elathur"
published_at: "2026-05-07T13:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc4d9f64167_ak.jpg"
keywords: []
---

# 'ശശീന്ദ്രൻ തോൽവി ചോദിച്ച് വാങ്ങിയത്';  എലത്തൂരിലെ തോൽവിയിൽ എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപി ബ്ലോക്ക് കമ്മിറ്റി

> **Lead Summary:** **കോഴിക്കോട് : **ശശീന്ദ്രൻ തോൽവി ചോദിച്ച് വാങ്ങിയതാണ് . എലത്തൂരിലെ തോൽവിയിൽ എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപിയുടെ എലത്തൂർ ബ്ലോക്ക് കമ്മിറ്റി . ശശീന്ദ്രൻ തോൽവി ചോദിച്ച് വാങ്ങിയതാണെന്ന് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അരവിന്ദൻ പറഞ്ഞു . ശശീന്ദ്രൻ മാറി നിൽക്കണമായിരുന്നു എന്ന് എൻവൈസിയും ആവശ്യപ്പെട്ടു . അതിനിടെ കോഴിക്കോട് സൗത്തിലും നോർത്തിലും എൽഡിഎഫ് വോട്ട് ബിജെപിക്ക് പോയതായി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

## Article Content

**കോഴിക്കോട് : **ശശീന്ദ്രൻ തോൽവി ചോദിച്ച് വാങ്ങിയതാണ് . എലത്തൂരിലെ തോൽവിയിൽ എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപിയുടെ എലത്തൂർ ബ്ലോക്ക് കമ്മിറ്റി . ശശീന്ദ്രൻ തോൽവി ചോദിച്ച് വാങ്ങിയതാണെന്ന് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അരവിന്ദൻ പറഞ്ഞു . ശശീന്ദ്രൻ മാറി നിൽക്കണമായിരുന്നു എന്ന് എൻവൈസിയും ആവശ്യപ്പെട്ടു . അതിനിടെ കോഴിക്കോട് സൗത്തിലും നോർത്തിലും എൽഡിഎഫ് വോട്ട് ബിജെപിക്ക് പോയതായി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ എൽഡിഎഫിനുണ്ടായ തിരിച്ചടി വിമർശനങ്ങൾക്ക് വഴി ഒരുക്കുകയാണ് . എലത്തൂരിൽ എ.കെ ശശീന്ദ്രൻ മാറി നിൽക്കണമെന്ന ആവശ്യം തെരത്തെടുപ്പിന് മുൻപ് തന്നെ ശക്തമായിരുന്നു . എൻസിപി ജില്ലാ നേതാക്കൾ ശശിന്ദ്രനെതിരെ പ്രസ്താവനയും പുറത്തിറക്കിയിരുന്നു .

എന്നാൽ എതിർപ്പുകൾ മുഖവിലക്ക് എടുക്കാതെ ശശീന്ദ്രൻ മത്സരിച്ചത് തോൽവിക്ക് കാരണമായി എന്നാണ് വിലയിരുത്തൽ . മറ്റാര് മത്സരിച്ചാലും എലത്തൂരിൽ വിജയം തുടരുമായിരുന്നുവെന്ന് എൻസിപി എലത്തൂർ ബ്ലോക്ക് കമ്മിറ്റി പറഞ്ഞു.

ശശീന്ദ്രൻ മാറണമായിരുന്നുവെന്ന് യുവജന വിഭാഗമായ എൻവൈസിയും ചൂണ്ടിക്കാട്ടി. അതിനിടെ കോഴിക്കോട് സൗത്തിലും നോർത്തിലും എൽഡിഎഫ് വോട്ട് ബിജെപിക്ക് പോയതായി ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അഹമ്മദ് ദേവർകോവിൽ .

എണ്ണായിരത്തോളം വോട്ടുകൾ നഷ്‌ടമായത് ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫ് വോട്ട് ബിജെപിക്ക് പോയതായി തോട്ടത്തിൽ രവീന്ദ്രനും നേരത്തെ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357921/ncp-block-committee-strongly-criticizes-aksaseendran-for-his-defeat-in-elathur)