---
title: "രാഷ്ട്രീയ വിരോധം ആക്രമണത്തിൽ കലാശിച്ചു; നാദാപുരം വാണിമേലിൽ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി  "
english_title: "Complaint of youths being stopped and attacked in Nadapuram Vanimele"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357911/complaint-of-youths-being-stopped-and-attacked-in-nadapuram-vanimele"
published_at: "2026-05-07T13:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc4596eb723_clasj.jpg"
keywords: []
---

# രാഷ്ട്രീയ വിരോധം ആക്രമണത്തിൽ കലാശിച്ചു; നാദാപുരം വാണിമേലിൽ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി  

> **Lead Summary:** **നാദാപുരം : **രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സഹോദരങ്ങളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു.

## Article Content

**നാദാപുരം : **രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സഹോദരങ്ങളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു.

വാണിമേൽ സ്വദേശികളായ കുനിയിൽ വീട്ടിൽ ആഷിക്, നൗഷാദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ മാമ്പിലാക്കൂൽ ഷഫീഖ്, പിതാവ് കുഞ്ഞബ്ദുള്ള എന്നിവർക്കെതിരെയാണ് പരാതി.

ബുധനാഴ്ച രാത്രി പത്ത് മണിയോടെ വാണിമേൽ പാക്കോയി പാലത്തിന് സമീപമാണ് സംഭവം നടന്നത്. നടന്നുപോവുകയായിരുന്ന സഹോദരങ്ങളെ പ്രതികൾ തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയുമായിരുന്നു.

കൈകൊണ്ട് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചു. പ്രതികളിൽ ഒരാളായ കുഞ്ഞബ്ദുള്ള കത്തി കാണിച്ച് വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് മർദ്ദനമേറ്റവർ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357911/complaint-of-youths-being-stopped-and-attacked-in-nadapuram-vanimele)