---
title: "'ഭൈമീ കാമുകന്മാർ പലരുണ്ടാകാം, പക്ഷേ യഥാർത്ഥ നളൻ സതീശൻ തന്നെ മുഖ്യമന്ത്രിയാകാൻ യോഗ്യൻ' -ഓണംപിള്ളി മുഹമ്മദ് ഫൈസി"
english_title: "V.D. Satheesan should become the Chief Minister, says Samastha Ernakulam District General Secretary"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357910/vd-satheesan-should-become-the-chief-minister-says-samastha-ernakulam-district-general-secretary"
published_at: "2026-05-07T13:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc45103a9f9_oana.jpg"
keywords: []
---

# 'ഭൈമീ കാമുകന്മാർ പലരുണ്ടാകാം, പക്ഷേ യഥാർത്ഥ നളൻ സതീശൻ തന്നെ മുഖ്യമന്ത്രിയാകാൻ യോഗ്യൻ' -ഓണംപിള്ളി മുഹമ്മദ് ഫൈസി

> **Lead Summary:** **കൊച്ചി: **കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ വരണമെന്ന ശക്തമായ ആവശ്യവുമായി സമസ്ത എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി. വർഗീയതയ്ക്കും സമുദായ ധ്രുവീകരണത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത സതീശനാണ് ആ പദവിക്ക് ഏറ്റവും അർഹനെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

## Article Content

**കൊച്ചി: **കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശൻ വരണമെന്ന ശക്തമായ ആവശ്യവുമായി സമസ്ത എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി. വർഗീയതയ്ക്കും സമുദായ ധ്രുവീകരണത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത സതീശനാണ് ആ പദവിക്ക് ഏറ്റവും അർഹനെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

**പോസ്റ്റിന്റെ പൂർണരൂപം : **

***ജനഹിതം വന്നിട്ടും പാർട്ടി നടപടിക്രമങ്ങൾ താമസിക്കുന്നത് അസഹനീയമാണ്. കോൺഗ്രസ് പാർട്ടിയുടെ നേതൃപരമായ നിർണായാധികാരത്തെ കുറ്റപ്പെടുത്തില്ല. പക്ഷേ അതിനും കാലതാമസമരുത്***

***ആശാൻ്റെ കരുണയിലെ സമയമായില്ല പോലും. ... ക്ഷമയെൻ്റെ ഹൃദയത്തിൽ കെട്ടു തോഴി എന്ന് ജനത്തിന് തോന്നി തുടങ്ങരുത്.***

***ഭൈമീ കാമുകൻമാർ വേണ്ടുവോളം ഉണ്ടാവാം നളൻ്റെ വേഷം കെട്ടാൻ. പക്ഷേ പടനയിച്ചും, ചേർത്തും നിർത്തിയും ,സമുദായ ധ്രുവീകരണത്തിനെതിരെയും വർഗീയതക്കെതിരെയും ഏറ്റവും ശക്തമായി നിലപാടെടുത്തത് വി.ഡി സതീശനാണ്.***

***ഇത്തവണ കേരളം വിധിയെഴുതിയത് കേവലം ഭരണ വിരുദ്ധ വികാരത്തിൻ്റെ പുറത്ത് മാത്രമല്ല. മറിച്ച് നാടിനെ വിഭജിക്കാൻ ശ്രമിച്ചവർക്കെതിരെയാണ് ,മലപ്പുറം ജില്ലയെ നോക്കി ഉത്തരേന്ത്യൻ ആസാമികൾ തുപ്പുന്ന വിധം വിഷം തുപ്പിയവർക്കതിരെയാണ്, അവരെ മടിയിലുരുത്തിയ ഭരണാധിക്കെതിരെയാണ്, ***

***സി.പി.എം ലെ തന്നെ മുതിർന്ന നേതാക്കൾ പരത്താൻ ശ്രമിച്ച വെറുപ്പുൽപാദന ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെയാണ് നാട് സൗഹൃദത്തിലും അവർഗീയതയിലും മതേതരഭാവത്തിലും നിലനിൽക്കണമെന്ന ജനതയുടെ തീർപ്പാണിത്.***

***അത് കൊണ്ട് വെറുപ്പിൻ്റെ ക്യാമ്പയിനുകൾക്ക് മുമ്പിൽ നെഞ്ചു വിരിച്ച് നിന്നവനായിരുന്നു. ജനതയുടെ മനസ്സെടുത്തവൻ വി.ഡി സതീശനും പോകും എന്നാലും മതേതര കേരളം നിലനിൽക്കണമെന്ന് അസന്നിഗ്‌ദ്ധമായി പ്രഖ്യാപിച്ചയാൾ.***

***വി.ഡി സതീശനാണത് കണക്ക് തെറ്റാതെ കാറ്റ് മാറി വീശാതെ ചേർത്തു പിടിച്ച് പട നയിച്ചവൻ മറ്റാരും മോശമല്ല ,എല്ലാവരും യോഗ്യർ പക്ഷേ യഥാർത്ഥ നളൻ വി.ഡി തന്നെ.....***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357910/vd-satheesan-should-become-the-chief-minister-says-samastha-ernakulam-district-general-secretary)