---
title: "വാട്സാപ്പ് ചാറ്റുകൾ ഇനി അടുക്കും ചിട്ടയോടെ; എന്താണ് 'കസ്റ്റം ഫിൽറ്റർ' ഫീച്ചർ?"
english_title: "WhatsApp chats will now be sorted systematically; What is the 'Custom Filter' feature?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357869/whatsapp-chats-will-now-be-sorted-systematically-what-is-the-custom-filter-feature"
published_at: "2026-05-07T11:26:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc2d2983286_Untitled-1.jpg"
keywords: []
---

# വാട്സാപ്പ് ചാറ്റുകൾ ഇനി അടുക്കും ചിട്ടയോടെ; എന്താണ് 'കസ്റ്റം ഫിൽറ്റർ' ഫീച്ചർ?

> **Lead Summary:** **[**വാട്സാപ്പിൽ മെസേജുകൾ നിറയുമ്പോൾ പ്രധാനപ്പെട്ടവ ശ്രദ്ധിക്കാതെ പോകുന്നത് സാധാരണമാണ്. തിരക്കിനിടയിൽ പഴയ മെസേജുകൾ കണ്ടുപിടിക്കാനായി ഏറെ നേരം സ്ക്രോൾ ചെയ്യേണ്ടിയും വരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായാണ് വാട്സാപ്പ് പുതിയ 'കസ്റ്റം ഫിൽറ്റർ' ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

## Article Content

**[**വാട്സാപ്പിൽ മെസേജുകൾ നിറയുമ്പോൾ പ്രധാനപ്പെട്ടവ ശ്രദ്ധിക്കാതെ പോകുന്നത് സാധാരണമാണ്. തിരക്കിനിടയിൽ പഴയ മെസേജുകൾ കണ്ടുപിടിക്കാനായി ഏറെ നേരം സ്ക്രോൾ ചെയ്യേണ്ടിയും വരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായാണ് വാട്സാപ്പ് പുതിയ 'കസ്റ്റം ഫിൽറ്റർ' ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.

ഫാമിലി ഗ്രൂപ്പുകൾ, ഓഫീസ് ചാറ്റുകൾ, സുഹൃത്തുക്കളുടെ ഗ്രൂപ്പുകൾ എന്നിങ്ങനെ സമാന സ്വഭാവമുള്ളവയെ തരംതിരിച്ച് ഒരു ലിസ്റ്റിലാക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കും. ചാറ്റുകൾ ഓരോ കാറ്റഗറിയായി മാറ്റുന്നതോടെ ആവശ്യമായവ പെട്ടെന്ന് കണ്ടെത്താനും മറുപടി നൽകാനും കഴിയും. വാട്സാപ്പ് ചാറ്റ് വിൻഡോയ്ക്ക് മുകളിലുള്ള ഫിൽറ്റർ ഓപ്ഷൻ ഉപയോഗിച്ച് ഇത് ലളിതമായി ക്രമീകരിക്കാം.

വാട്സാപ്പ് ചാറ്റ് ടാബ് തുറക്കുക.

ചാറ്റ് ലിസ്റ്റ് കാണുന്നതിന് താഴേക്ക് സ്വയ്പ് ചെയ്യുക.

ഫാമിലി, സ്കൂൾ, ജോലി സംബന്ധമായി ചാറ്റ് ലിസ്റ്റുകൾ തയാറാക്കുക.

ഇനി ഓരോ ലിസ്റ്റുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾ ചാറ്റ് ലിസ്റ്റിൽ ആഡ് ചെയ്യാം.

ഇനി മെസേജുകൾക്കായി വാട്സാപ്പിൽ നീണ്ട സ്ക്രോളിങ് നടത്തേണ്ട. പകരം മെസേജിന്‍റെ സ്വഭാവം അനുസരിച്ച് അനുബന്ധ ചാറ്റ് ലിസ്റ്റിൽ കയറിയാൽ മതി. കസ്റ്റംസ് വാട്സാപ്പ് വാട്സാപ്പിലെ മെസേജുകളുടെ എണ്ണം കുറക്കില്ല. പക്ഷേ മെസേജുകളുടെ നീണ്ട നിര ഒഴിവാക്കാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357869/whatsapp-chats-will-now-be-sorted-systematically-what-is-the-custom-filter-feature)