---
title: "ഗേറ്റ് അടയ്ക്കുമ്പോൾ നുഴഞ്ഞു കയറണ്ട, പണി പാളും! കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പും റെയിൽവേയും"
english_title: "Vehicle driven into railway gate while closing, license suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357866/vehicle-driven-into-railway-gate-while-closing-license-suspended"
published_at: "2026-05-07T11:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc2814ae0c7_gate.jpg"
keywords: []
---

# ഗേറ്റ് അടയ്ക്കുമ്പോൾ നുഴഞ്ഞു കയറണ്ട, പണി പാളും! കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പും റെയിൽവേയും

> **Lead Summary:** **തിരുവനന്തപുരം: ** റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.

## Article Content

**തിരുവനന്തപുരം: ** റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വാഹനം ഓടിച്ചുകയറ്റുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും.

റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചു കഴിഞ്ഞോയുള്ള നുഴഞ്ഞുകയറ്റങ്ങൾ അപകടമുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

റെയിൽവേയുടെ പരാതിയിൽ നടപടി എടുക്കാൻ മോട്ടോർ വാഹനവകുപ്പ് ആർടിഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ നൽകുന്ന പരാതിയിൽ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357866/vehicle-driven-into-railway-gate-while-closing-license-suspended)