---
title: " ചുംബിക്കാൻ  മറക്കേണ്ട, മടിക്കേണ്ട...: വെറും സുഖം മാത്രമല്ല, ആരോഗ്യത്തിന് ലഭിക്കുന്നത് ഗുണങ്ങൾ അറിയാം ..."
english_title: "Health benefits of kissing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357861/health-benefits-of-kissing"
published_at: "2026-05-07T11:15:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc286fe1c5d_kiss.jpg"
keywords: []
---

#  ചുംബിക്കാൻ  മറക്കേണ്ട, മടിക്കേണ്ട...: വെറും സുഖം മാത്രമല്ല, ആരോഗ്യത്തിന് ലഭിക്കുന്നത് ഗുണങ്ങൾ അറിയാം ...

> **Lead Summary:** ** ഇ**ന്ന് നമ്മൾ കടന്നു പോകുന്ന തിരക്കിനിടയിൽ പലപ്പോഴും മറന്ന് പോകുന്ന ഒന്നാണ് നമ്മുടെ പ്രിയപ്പെട്ടവർക്ക് ഉമ്മ കൊടുക്കാൻ . സ്നേഹപ്രകടനത്തിന്റെ ഏറ്റവും മനോഹരമായ വഴികളിലൊന്നായ 'ഉമ്മ' അഥവാ ചുംബനം. നമ്മുടെ ഓരോരുത്തരുടെയും മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണകരമാണ് ഉമ്മ കൊടുക്കുന്നത് . പലപ്പോഴും ചുംബനത്തിന്റെ ഗുണങ്ങൾ നമ്മൾ അറിയാതെ പോകുന്നുണ്ട് . ചുംബിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ കൂടി നമുക്ക് അറിഞ്ഞിരിക്കാം .

## Article Content

** ഇ**ന്ന് നമ്മൾ കടന്നു പോകുന്ന തിരക്കിനിടയിൽ പലപ്പോഴും മറന്ന് പോകുന്ന ഒന്നാണ് നമ്മുടെ പ്രിയപ്പെട്ടവർക്ക് ഉമ്മ കൊടുക്കാൻ . സ്നേഹപ്രകടനത്തിന്റെ ഏറ്റവും മനോഹരമായ വഴികളിലൊന്നായ 'ഉമ്മ' അഥവാ ചുംബനം. നമ്മുടെ ഓരോരുത്തരുടെയും മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണകരമാണ് ഉമ്മ കൊടുക്കുന്നത് . പലപ്പോഴും ചുംബനത്തിന്റെ ഗുണങ്ങൾ നമ്മൾ അറിയാതെ പോകുന്നുണ്ട് . ചുംബിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ കൂടി നമുക്ക് അറിഞ്ഞിരിക്കാം .

**ആരോഗ്യപരവും മാനസികവുമായ ഗുണങ്ങൾ**

**സമ്മർദ്ദം കുറയ്ക്കുന്നു (Stress Relief)**: ചുംബിക്കുമ്പോൾ ശരീരത്തിൽ 'ഓക്സിടോസിൻ' (Oxytocin) എന്ന സന്തോഷം നൽകുന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു.

**ബന്ധങ്ങൾ ദൃഢമാക്കുന്നു: ദ**മ്പതികൾക്കിടയിലും മാതാപിതാക്കളും മക്കളും തമ്മിലുമുള്ള സ്നേഹബന്ധം കൂടുതൽ ആഴമുള്ളതാക്കാൻ ചുംബനം സഹായിക്കുന്നു. ഇത് സുരക്ഷിതബോധവും വിശ്വാസവും വർദ്ധിപ്പിക്കുന്നു.

**രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു: **ചുംബിക്കുമ്പോൾ ഹൃദയമിടിപ്പ് ആരോഗ്യകരമായ രീതിയിൽ വർദ്ധിക്കുകയും രക്തക്കുഴലുകൾ വികസിക്കുകയും ചെയ്യുന്നു. ഇത് രക്തയോട്ടം സുഗമമാക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

**രോഗപ്രതിരോധ ശേഷി: **ചുംബനത്തിലൂടെ കൈമാറപ്പെടുന്ന ബാക്ടീരിയകൾ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

**മുഖത്തെ പേശികൾക്ക് വ്യായാമം: **ചുംബിക്കുമ്പോൾ മുഖത്തെ മുപ്പതോളം പേശികൾ പ്രവർത്തിക്കുന്നു. ഇത് മുഖത്തെ ചർമ്മം തൂങ്ങാതെ നിൽക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഒരുതരം 'ഫേഷ്യൽ എക്സർസൈസ്' കൂടിയാണ്.

**പല്ലുകളുടെ ആരോഗ്യം:** ഉമ്മ വെക്കുമ്പോൾ വായിൽ കൂടുതൽ ഉമിനീർ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പല്ലുകളിൽ പറ്റിപ്പിടിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളെ നീക്കം ചെയ്യാനും പോടുകൾ ഉണ്ടാകുന്നത് ഒരു പരിധിവരെ തടയാനും സഹായിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357861/health-benefits-of-kissing)