---
title: "മനസ്സും വയറും നിറയും ...: വീട്ടിലെ രുചിയിൽ 'ഉമ്മച്ചി സ്പെഷ്യൽ ചിക്കൻ ഫ്രൈ' ഉണ്ടാക്കാം "
english_title: "'Ummachi Special Chicken Fry'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357827/ummachi-special-chicken-fry"
published_at: "2026-05-07T10:01:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc15e57d728_FD.jpg"
keywords: []
---

# മനസ്സും വയറും നിറയും ...: വീട്ടിലെ രുചിയിൽ 'ഉമ്മച്ചി സ്പെഷ്യൽ ചിക്കൻ ഫ്രൈ' ഉണ്ടാക്കാം 

> **Lead Summary:** **** ഇന്ന് ഉച്ചയ്ക്ക് 'ഉമ്മച്ചി സ്പെഷ്യൽ ചിക്കൻ ഫ്രൈ' ഉണ്ടാക്കിയാലോ? നമുക്ക് അത്രയും പ്രിയപ്പെട്ട ഒരാളുടെ കൈപുണ്യം കൂടെ ആകുമ്പോൾ സ്വാദ് ഇരട്ടിയാകും . രുചിയും മണവും കൂട്ടാൻ രാസവസ്തുക്കൾ ഒന്നും ചേർക്കാത്ത, ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന എന്റെ ഉമ്മച്ചിന്റെ സ്പഷ്യൽ ചിക്കൻ ഫ്രൈ നിങ്ങളും തയ്യാറാക്കി നോക്കു.

## Article Content

**** ഇന്ന് ഉച്ചയ്ക്ക് 'ഉമ്മച്ചി സ്പെഷ്യൽ ചിക്കൻ ഫ്രൈ' ഉണ്ടാക്കിയാലോ? നമുക്ക് അത്രയും പ്രിയപ്പെട്ട ഒരാളുടെ കൈപുണ്യം കൂടെ ആകുമ്പോൾ സ്വാദ് ഇരട്ടിയാകും . രുചിയും മണവും കൂട്ടാൻ രാസവസ്തുക്കൾ ഒന്നും ചേർക്കാത്ത, ഒരു തവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നുന്ന എന്റെ ഉമ്മച്ചിന്റെ സ്പഷ്യൽ ചിക്കൻ ഫ്രൈ നിങ്ങളും തയ്യാറാക്കി നോക്കു.

ആവശ്യമായ ചേരുവകൾ:

•ചിക്കൻ 1 kg - ചെറിയ കഷ്ണങ്ങളാക്കിയത്

* മഞ്ഞൾ പൊടി - 1 ടീസ്പൂൺ

* മുളക് പൊടി എരിവിന് അനുസരിച്ച്

* മല്ലിപൊടി - 1 ടീസ്പൂൺ

* ഗരം മസാല - 1 ടീസ്പൂൺ

* ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ

* കറിവേപ്പില

* ഉപ്പ് ആവശ്യത്തിന്

* വെളിച്ചെണ്ണ ആവശ്യത്തിന്

* നാരങ്ങ നീര് - 1 ടേബിൾസ്പൂൺ

* കാപ്സിക്കം - 1

* ഉള്ളി - 1

**തയ്യാറാക്കുന്ന വിധം:**

* ചിക്കൻ നന്നായി കഴുകിവൃത്തിയാക്കിയതിനു ശേഷം മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപൊടി, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് 30 മിനിറ്റ് വെക്കുക.

•ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. 

•മാഗ്നറ്റ് ചെയ്തു വെച്ച ചിക്കൻ ഫ്രൈയിങ് പാനിലേക്ക് മാറ്റുക ഇരുവശവും ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ വറുത്തെടുക്കുക, അതിലേക് ചെറുതായി അരിഞ്ഞെടുത്ത കാപ്സികം ഉള്ളി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

* അവസാനം രുചിക്കനുസരിച്ച് ടൊമാറ്റോ സോസും കൂടെ ചേർത്ത് ചൂടോടെ വിളമ്പാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357827/ummachi-special-chicken-fry)