---
title: "മദ്യപാനം ചോദ്യം ചെയ്തതിന് പോലീസിനോട് പ്രതികാരം; സ്റ്റേഷനു നേരെ മണ്ണെണ്ണ ബോംബെറിഞ്ഞ സംഘം അറസ്റ്റിൽ"
english_title: "Gang arrested for throwing kerosene bomb at station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357813/gang-arrested-for-throwing-kerosene-bomb-at-station"
published_at: "2026-05-07T09:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc094f17872_Gang_arrested_for_throwing_kerosene_bomb_at_station.jpg"
keywords: []
---

# മദ്യപാനം ചോദ്യം ചെയ്തതിന് പോലീസിനോട് പ്രതികാരം; സ്റ്റേഷനു നേരെ മണ്ണെണ്ണ ബോംബെറിഞ്ഞ സംഘം അറസ്റ്റിൽ

> **Lead Summary:** വർക്കല​ : : അയിരൂർ പൊലീസ് സ്റ്റേഷനുനേരെ മണ്ണെണ്ണ നിറച്ച കുപ്പിയിൽ തിരികത്തിച്ച് എറിഞ്ഞ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ കേസ് പ്രതിയായ വില്ലിക്കടവ് കല്ലുവിളവീട്ടിൽ ദേവനാരായണൻ , കായൽപ്പുറം എം.എസ്. സദനത്തിൽ അഭിജിത്ത് , പ്ലസ് വൺ വിദ്യാർത്ഥിയായ 16-കാരൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം.

## Article Content

വർക്കല​ : : അയിരൂർ പൊലീസ് സ്റ്റേഷനുനേരെ മണ്ണെണ്ണ നിറച്ച കുപ്പിയിൽ തിരികത്തിച്ച് എറിഞ്ഞ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ കേസ് പ്രതിയായ വില്ലിക്കടവ് കല്ലുവിളവീട്ടിൽ ദേവനാരായണൻ , കായൽപ്പുറം എം.എസ്. സദനത്തിൽ അഭിജിത്ത് , പ്ലസ് വൺ വിദ്യാർത്ഥിയായ 16-കാരൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം.

വില്ലിക്കടവിൽ ഒരു വീട് കേന്ദ്രീകരിച്ച്‌ പ്രതികൾ മദ്യപിച്ച്‌ പരിസരവാസികൾക്ക് ഉപദ്രവം ഉണ്ടാക്കുന്നെന്ന പരാതിയിൽ അയിരൂർ പൊലീസ് സ്ഥലത്തെത്തി. എന്നാൽ പൊലീസിനുനേരെ ബിയർ കുപ്പി വലിച്ചെറിഞ്ഞ്‌ ഇവർ രക്ഷപ്പെട്ടു. പൊലീസ് സംഘം സ്റ്റേഷനിൽ മടങ്ങിയെത്തിയതിനു പിന്നാലെയാണ്‌ ബൈക്കിലെത്തിയ പ്രതികൾ സ്റ്റേഷനു മുന്നിലെ റോഡിൽനിന്ന്‌ മണ്ണെണ്ണ നിറച്ച ബിയർ കുപ്പി തിരികൊളുത്തിയെറിഞ്ഞത്‌. പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357813/gang-arrested-for-throwing-kerosene-bomb-at-station)