---
title: "മുൻ കാമുകിയും ഭർത്താവും ചേർന്ന് മർദ്ദിച്ചു; മുറിയിൽ പൂട്ടിയിട്ടു, രക്ഷപ്പെടാനായി മൂന്നാം നിലയിൽ നിന്ന് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം"
english_title: "Ex-girlfriend and husband beat him up locked him in a room jumped from the third floor ends in tragedy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357797/ex-girlfriend-and-husband-beat-him-up-locked-him-in-a-room-jumped-from-the-third-floor-ends-in-tragedy"
published_at: "2026-05-07T07:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fbef45888cd_death.jpg"
keywords: []
---

# മുൻ കാമുകിയും ഭർത്താവും ചേർന്ന് മർദ്ദിച്ചു; മുറിയിൽ പൂട്ടിയിട്ടു, രക്ഷപ്പെടാനായി മൂന്നാം നിലയിൽ നിന്ന് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **നോയിഡ: ( **[www.truevisionnews.com]** ) ** വീടിന്റെ മൂന്നാം നിലയിൽ നിന്നു വനിതാ സുഹ‍ൃത്തിനൊപ്പം ചാടിയ യുവാവ് മരിച്ചു. നോയിഡ സെക്ടർ-24 ലെ ചൗര രഘുനാഥ്പൂർ ഗ്രാമത്തിലാണു സംഭവം. സംഭവത്തിൽ യുവാവിന്റെ മുൻ കാമുകി ചഞ്ചൽ റാണ, ഇവരുടെ ഭർത്താവ് ഹിതേഷ് റാണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**നോയിഡ: ( **[www.truevisionnews.com]** ) ** വീടിന്റെ മൂന്നാം നിലയിൽ നിന്നു വനിതാ സുഹ‍ൃത്തിനൊപ്പം ചാടിയ യുവാവ് മരിച്ചു. നോയിഡ സെക്ടർ-24 ലെ ചൗര രഘുനാഥ്പൂർ ഗ്രാമത്തിലാണു സംഭവം. സംഭവത്തിൽ യുവാവിന്റെ മുൻ കാമുകി ചഞ്ചൽ റാണ, ഇവരുടെ ഭർത്താവ് ഹിതേഷ് റാണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചഞ്ചലിന്റെയും ഹിതേഷ് റാണയുടെയും വിവാഹത്തിന് ശേഷവും യുവാവ് ചഞ്ചലുമായി ബന്ധം തുടർന്നിരുന്നു. ഇതിൽ ക്ഷമാപണം നടത്താനായാണു യുവാവ് ചഞ്ചലിനെയും ഭർത്താവിനെയും കാണാനായി വനിതാ സുഹൃത്തിനൊപ്പം വീട്ടിലെത്തിയത്. സംസാരത്തിനിടെ തർക്കമുണ്ടാകുകയും ഹിതേഷ് റാണയും ഭാര്യയും യുവാവിനെ ആക്രമിക്കുകയും ചെയ്തെന്നാണു പൊലീസ് നൽകുന്ന വിവരം.

ഹോക്കി വടികൊണ്ട് മർദിച്ച ശേഷം യുവാവിനെയും യുവതിയെയും ഇരുവരും ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു. മുറിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു യുവാവും യുവതിയും പുലർച്ചെ മൂന്നുമണിക്ക് എടുത്തുചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. പരുക്കേറ്റ യുവതി ഡൽഹിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357797/ex-girlfriend-and-husband-beat-him-up-locked-him-in-a-room-jumped-from-the-third-floor-ends-in-tragedy)