---
title: "കാറ്റും ഇടിമിന്നലും....! സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "widespread rain likely in the state today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357795/widespread-rain-likely-in-the-state-today"
published_at: "2026-05-07T06:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fbe8770bb5d_rain.jpg"
keywords: []
---

# കാറ്റും ഇടിമിന്നലും....! സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

മാന്നാർ കടലിടുക്കിലും സമീപ്രദേശങ്ങളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് വേനൽമഴ ശക്തിപ്പെട്ടത്. അടുത്ത ദിവസങ്ങളിലും മഴ തുടരും. മധ്യ,തെക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

**സംസ്ഥാനത്ത് രണ്ടുമാസമായി തുടരുന്ന കടുത്തചൂടിന് വ്യാഴാഴ്ചയോടെ ആശ്വാസമാകും. രണ്ടുദിവസമായി വിവിധ ജില്ലകളിൽ വേനൽമഴ ലഭിച്ചതിനാലാണിത്. മേയിലെ വരുംദിവസങ്ങളിലും ഇടവിട്ട് വേനൽമഴ തുടരുമെന്നും വ്യാഴാഴ്ചയോടെ താപനില സാധാരണ നിലയിലേക്ക് എത്തുമെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു. **

**ബുധനാഴ്ച ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. കൊല്ലം ജില്ലയിലെ പുനലൂരിലായിരുന്നു ഏറ്റവും ഉയർന്ന ചൂട് (37.5 ഡിഗ്രി സെൽഷ്യൽസ്). എന്നാൽ, രണ്ടിടങ്ങളിലും ബുധനാഴ്ച വൈകീട്ടോടെ മഴ ലഭിച്ചു. എന്നാൽ, കഴിഞ്ഞവർഷം ലഭിച്ച വേനൽമഴ ഇത്തവണ ലഭിച്ചേക്കില്ല. ഈ വർഷം ഏപ്രിൽ 27-ഓടെയാണ് വേനൽമഴ ലഭിച്ചുതുടങ്ങിയത്.**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357795/widespread-rain-likely-in-the-state-today)