---
title: "പ്രീവര്‍ക്ക് ഔട്ട് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; ജിം ഉടമയും സഹോദരനും അറസ്റ്റില്‍"
english_title: "Woman complains of drugging pre-workout drink raping her Gym owner and brother arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357794/woman-complains-of-drugging-pre-workout-drink-raping-her-gym-owner-and-brother-arrested"
published_at: "2026-05-07T06:40:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fbe6af392ec_arrest.jpg"
keywords: []
---

# പ്രീവര്‍ക്ക് ഔട്ട് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി മയക്കി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; ജിം ഉടമയും സഹോദരനും അറസ്റ്റില്‍

> **Lead Summary:** ജിമ്മില്‍ എത്തിയ യുവതിയെ പ്രീവര്‍ക്ക് ഔട്ട് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ച കേസില്‍ ജിം ഉടമയും സഹോദരനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.

## Article Content

ജിമ്മില്‍ എത്തിയ യുവതിയെ പ്രീവര്‍ക്ക് ഔട്ട് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ച കേസില്‍ ജിം ഉടമയും സഹോദരനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.

രാംപുര്‍ ഗാര്‍ഡന്‍ സ്വദേശിയായ വിവാഹിതയായ യുവതിയെയാണ് പ്രതികള്‍ക്ക് പീഡനത്തിനിരയാക്കിയത്. 2024 മുതല്‍ ബഡാ ദക് ഖാനയിലെ സിവില്‍ ലൈന്‍സിനു സമീപത്തെ പ്രതികളുടെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ എത്താറുള്ളതാണ് യുവതി. വര്‍ക്ക് ഔട്ടിനു മുമ്പ് ജിം ഉടമയായ അക്രം ബെയ്ഗ് പതിവായി തനിക്ക് പ്രീവര്‍ക്ക് ഔട്ട് പാനീയം നല്‍കാറുണ്ടായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.

പ്രീവര്‍ക്ക് ഔട്ട് മയക്കുമരുന്ന് കലര്‍ത്തുന്ന കാരണം തനിക്ക് ബോധം നഷ്ടമാവുമായിരുന്നു. ബോധം മറയുന്നതോടെ പ്രതികള്‍ തന്നെ ജിമ്മിനകത്തെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്നവീഡിയോകള്‍ പകര്‍ത്തുയുമായിരുന്നെന്ന് യുവതി പറയുന്നു. പിന്നീട് സംഭവം മനസിലായതോടെ ജിമ്മില്‍ പോകുന്നത് യുവതി നിര്‍ത്തി.

എന്നാല്‍ യുവതി ജിമ്മില്‍ വരാതായതോടെ പ്രതികള്‍ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. നഗ്നവീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭര്‍ത്താവിനെയും കുട്ടികളെയും അപായപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണി മുഴക്കി. കൂടാതെ യുവതിയില്‍നിന്ന് 80,000 രൂപയും പ്രതികള്‍ ഭീഷണിപ്പെടുത്തി വാങ്ങിയെടുത്തു. ഒടുവില്‍ പ്രതികളുടെ ശല്യം സഹിക്കാനാവാതെ വന്നതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് പ്രതികളെ അറസ്റ്റുചെയ്തു. ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളില്‍നിന്ന് രണ്ട് പെന്‍ ഡ്രൈവുകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, പ്രീവര്‍ക്ക് ഔട്ടുകള്‍, ഒരു തോക്ക്, മൂന്നു വെടിയുണ്ടകള്‍, 10,000 രൂപ എന്നിവയും പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357794/woman-complains-of-drugging-pre-workout-drink-raping-her-gym-owner-and-brother-arrested)