---
title: "‘പ്രചരിച്ച വാർത്തകൾ ശരിയല്ല, ടിവികെയ്ക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞിട്ടില്ല’ -അണ്ണാ ഡിഎംകെ"
english_title: "'We have not said we will support TVK' - AIADMK"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357784/we-have-not-said-we-will-support-tvk-aiadmk"
published_at: "2026-05-06T22:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb71cf5586a_vijay.jpg"
keywords: []
---

# ‘പ്രചരിച്ച വാർത്തകൾ ശരിയല്ല, ടിവികെയ്ക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞിട്ടില്ല’ -അണ്ണാ ഡിഎംകെ

> **Lead Summary:** ** ടി**വികെയ്ക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞിട്ടില്ലെന്ന് അണ്ണാ ഡിഎംകെ. പ്രചരിച്ച വാർത്തകൾ ശരിയല്ലെന്ന് മുൻ മന്ത്രി കെ പി മുനിസാമി പറഞ്ഞു. 47 നിയുക്ത എംഎൽഎമാരും ടിവികെയ്ക്ക് പുറത്തു നിന്ന് പിന്തുണ നൽകുമെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

## Article Content

** ടി**വികെയ്ക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞിട്ടില്ലെന്ന് അണ്ണാ ഡിഎംകെ. പ്രചരിച്ച വാർത്തകൾ ശരിയല്ലെന്ന് മുൻ മന്ത്രി കെ പി മുനിസാമി പറഞ്ഞു. 47 നിയുക്ത എംഎൽഎമാരും ടിവികെയ്ക്ക് പുറത്തു നിന്ന് പിന്തുണ നൽകുമെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

കേവല ഭൂരിപക്ഷമില്ലാത്തതിൽ ടിവികെയ്ക്ക് സർക്കാർ രൂപീകരിയ്ക്കാൻ അനുമതി നൽകില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാ ഡിഎംകെയുടെ പ്രതികരണം

തമിഴ്നാട്ടിൽ നാളെ സത്യപ്രതിജ്ഞയില്ലെന്ന് സൂചന. 118 പേരുടെ പിന്തുണവേണമെന്ന് ഗവർണർ ആവശ്യപ്പെട്ടെന്ന് വിവരം. കേവലഭൂരിപക്ഷം വേണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് ഗവർണർ അറിയിച്ചതായും സൂചന.

വിജയ്ക്ക് കേവലഭൂരിപക്ഷം ഇല്ലെന്ന് അറിയിച്ചതായി സൂചന. 107 എംഎൽഎമാർ ഒപ്പമുള്ള വിജയ്ക്ക് കേവലഭൂരിപക്ഷത്തിന് വേണ്ടത് 11 പേരുടെ കൂടി പിന്തുണ. കേവലഭൂരിപക്ഷം വേണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് ഗവർണർ അറിയിച്ചു.

ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ പ്രഖ്യാപിച്ച് സഖ്യം വിട്ട കോൺഗ്രസിന് ഡിഎംകെയുടെ രൂക്ഷ വിമർശനം. ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസും ടിവികെയുമായി സഖ്യം രൂപീകരിച്ചു. ടിവികെയിലേക്കെത്തിയവരെ വിജയ് ഷാൾ അണിയിച്ച് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357784/we-have-not-said-we-will-support-tvk-aiadmk)