---
title: "പണം വീതംവെച്ച് മദ്യപാനം, പിന്നാലെ ബാറിൽ തർക്കം; പുറത്തിറങ്ങിയ ഉടൻ കത്തിക്കുത്ത്, രണ്ടുപേർക്ക് പരിക്ക്"
english_title: "Argument, knife attack in Aluva bar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357781/argument-knife-attack-in-aluva-bar"
published_at: "2026-05-06T22:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb6dc296fdf_knife.jpg"
keywords: []
---

# പണം വീതംവെച്ച് മദ്യപാനം, പിന്നാലെ ബാറിൽ തർക്കം; പുറത്തിറങ്ങിയ ഉടൻ കത്തിക്കുത്ത്, രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **കൊച്ചി: **ആലുവയിലെ ബാറിൽ തർക്കത്തിന് പിന്നാലെ കത്തിക്കുത്ത്. ആലുവ ബസ് സ്റ്റാൻഡിനടുത്തുള്ള നവരത്ന ബാറിലാണ് കത്തിക്കുത്തുണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

## Article Content

**കൊച്ചി: **ആലുവയിലെ ബാറിൽ തർക്കത്തിന് പിന്നാലെ കത്തിക്കുത്ത്. ആലുവ ബസ് സ്റ്റാൻഡിനടുത്തുള്ള നവരത്ന ബാറിലാണ് കത്തിക്കുത്തുണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

ബാറിൽ നിന്ന് പുറത്തിറങ്ങിയ ശക്തിവേൽ, അബ്ബാസ് എന്നിവരെ ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ആക്രമിച്ചത്.

മൂവരും പണം പങ്കിട്ട് മദ്യപിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ അബ്ബാസിനെയും ശക്തിവേലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357781/argument-knife-attack-in-aluva-bar)