---
title: "ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു"
english_title: "Student drowns in Periyar river in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357771/student-drowns-in-periyar-river-in-idukki"
published_at: "2026-05-06T21:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb60c1efdf3_drowned.jpg"
keywords: []
---

# ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

> **Lead Summary:** ഇടുക്കി: ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജി ആണ് മരിച്ചത്. ഇടുക്കി അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം പെരിയാറ്റിൽ ഇറങ്ങിയ റോജി കയത്തിൽ മുങ്ങി പോകുകയായിരുന്നു.

## Article Content

ഇടുക്കി: ഇടുക്കിയിൽ പെരിയാറിലെ കയത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജി ആണ് മരിച്ചത്. ഇടുക്കി അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം പെരിയാറ്റിൽ ഇറങ്ങിയ റോജി കയത്തിൽ മുങ്ങി പോകുകയായിരുന്നു.

അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.

മറ്റൊരു സംഭവത്തിൽ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുനിൽ മാതൂർ ആണ് മുങ്ങി മരിച്ചത്. ആറ്റിങ്ങൽ ആലംകോട് ഹോട്ടൽ ജീവനക്കാരനാണ് മരിച്ച സുനിൽ. സുഹൃത്തുകൾക്കൊപ്പം ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇന്ന് വൈകുന്നേരം 6.45 നായായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357771/student-drowns-in-periyar-river-in-idukki)