---
title: "കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച: 'എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കും', എഐസിസി നിരീക്ഷക കേരളത്തിൽ"
english_title: "CM debate in Congress: AICC observers in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357760/cm-debate-in-congress-aicc-observers-in-kerala"
published_at: "2026-05-06T19:43:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb4d1a56629_aicc.jpg"
keywords: []
---

# കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച: 'എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കും', എഐസിസി നിരീക്ഷക കേരളത്തിൽ

> **Lead Summary:** തിരുവനന്തപുരം : കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയോഗിച്ച എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ്‌ മാക്കനും തിരുവനന്തപുരത്തെത്തി. രമേശ് ചെന്നിത്തലയും നിരീക്ഷകരും ഒരേ വിമാനത്തിലാണ് എത്തിയത്. നിരീക്ഷകരെ സ്വീകരിക്കാൻ കെപിസിസി അധ്യക്ഷനുൾപ്പെടെയുള്ളവരെത്തി.

## Article Content

തിരുവനന്തപുരം : കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയോഗിച്ച എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ്‌ മാക്കനും തിരുവനന്തപുരത്തെത്തി. രമേശ് ചെന്നിത്തലയും നിരീക്ഷകരും ഒരേ വിമാനത്തിലാണ് എത്തിയത്. നിരീക്ഷകരെ സ്വീകരിക്കാൻ കെപിസിസി അധ്യക്ഷനുൾപ്പെടെയുള്ളവരെത്തി.

നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് അജയ് മാക്കൻ. ആരെയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്ന് മുകുൾ വാസ്നിക് പറഞ്ഞു.

താൻ ഡൽഹിക്ക് പോയത് മഹാരാഷ്ട്ര പുരസംഘടന കാര്യം ചർച്ച ചെയ്യാനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ വിജയത്തിൽ മല്ലികാർജുൻ ഖർ​ഗെയും രാഹുൽ ഗാന്ധിയും അഭിനന്ദിച്ചു. മുഖ്യമന്ത്രി ചർച്ചയിൽ ഘടക കക്ഷികളുടെ അഭിപ്രായം തേടുമോയെന്ന് അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മൂന്ന് നേതാക്കൾക്കായും ചരടുവലികൾ ശക്തമായിരിക്കെ, തീരുമാനമെടുക്കുന്നത് ഹൈക്കമാൻഡിന് കഠിനം. ചർച്ചകൾ ചൂടേറുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലെത്തി സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ കണ്ടു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എല്ലാം ഭംഗിയായി നടക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഉടൻ തീരുമാനമുണ്ടാകുമെന്നും കെ സി വേണു​ഗോപാൽ വ്യക്തമാക്കി.‌ ‌യുഡിഎഫിലാകെയും പൊതുസമൂഹത്തിലുമുള്ള സ്വീകാര്യത ഹൈക്കമാന്റിന് തള്ളിക്കളയാൻ ആകില്ലെന്നാണ് വി ഡി സതീശൻ പക്ഷത്തിന്റെ വാദം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357760/cm-debate-in-congress-aicc-observers-in-kerala)