---
title: "ആഹ്ലാദപ്രകടനങ്ങൾ അധിക്ഷേപമാകരുത്; ശക്തമായ നടപടിയുണ്ടാകും - അബ്ബാസലി തങ്ങൾ"
english_title: "Celebrations should not be insults strong action will be taken Abbasali Thangal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357757/celebrations-should-not-be-insults-strong-action-will-be-taken-abbasali-thangal"
published_at: "2026-05-06T19:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb47fe63a2a_2.jpg"
keywords: []
---

# ആഹ്ലാദപ്രകടനങ്ങൾ അധിക്ഷേപമാകരുത്; ശക്തമായ നടപടിയുണ്ടാകും - അബ്ബാസലി തങ്ങൾ

> **Lead Summary:** മലപ്പുറം: യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനങ്ങൾ ആഭാസകരവും അധിക്ഷേപവുമാകരുതെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ.

## Article Content

മലപ്പുറം: യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനങ്ങൾ ആഭാസകരവും അധിക്ഷേപവുമാകരുതെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ.

ആഹ്ലാദം അതിരുകടക്കരുത് എന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നിർദേശം ലംഘിച്ച്, ആഘോഷ പരിപാടികൾ അതിരുകടക്കുകയും മാന്യതയുടെ സീമകൾ ലംഘിച്ചുകൊണ്ട് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ചില പ്രദേശങ്ങളിലെ പ്രകടനങ്ങളിലെ ചിലരുടെ ചെയ്തികൾ മുസ്‌ലിം ലീഗ് ഇതുവരെ ഉണ്ടാക്കിയെടുത്ത സൽപ്പേരിന് കളങ്കം സൃഷ്ടിക്കുന്ന വിധത്തിലാവുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇനി അത്തരം സംഭവങ്ങൾ ഉണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും തങ്ങൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357757/celebrations-should-not-be-insults-strong-action-will-be-taken-abbasali-thangal)