---
title: "സ്മാർട്ട്ഫോൺ ഹാങ്ങാകുന്നുണ്ടോ? ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൽ മതി!"
english_title: "This is the solution to smartphone hangs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357752/this-is-the-solution-to-smartphone-hangs"
published_at: "2026-05-06T18:04:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb35b6cfaec_fb.jpg"
keywords: []
---

# സ്മാർട്ട്ഫോൺ ഹാങ്ങാകുന്നുണ്ടോ? ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്താൽ മതി!

> **Lead Summary:** ** **ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോൺ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് പ്രയാസമാണ്. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ നമ്മുടെ നിഴലായി ഫോൺ കൂടെയുണ്ട്.

## Article Content

** **ഇന്നത്തെ കാലത്ത് സ്മാർട്ട്ഫോൺ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് ചിന്തിക്കാൻ പോലും നമുക്ക് പ്രയാസമാണ്. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ നമ്മുടെ നിഴലായി ഫോൺ കൂടെയുണ്ട്.

അതുകൊണ്ട് തന്നെ ഫോണിന് സംഭവിക്കുന്ന ചെറിയൊരു തകരാർ പോലും വലിയ തലവേദനയാണ് സൃഷ്ടിക്കാറുള്ളത്. സ്മാർട്ട്ഫോൺ ഉപയോക്താക്കൾ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് ഫോൺ ഇടയ്ക്കിടെ 'ഹാങ്ങ്' ആകുന്നത്. ഇതിനൊരു പരിഹാരമുണ്ട്. എന്താണ് ആ പരിഹാരമെന്ന് അറിയേണ്ടെ ?

ഉയര്‍ന്ന സാങ്കേതികവിദ്യ അടങ്ങിയതാണ് സ്മാര്‍ട്ട് ഫോണുകള്‍. ഏറെനേരം ഫോണ്‍ ഉപയോഗിക്കുമ്പോള്‍ റാമില്‍ സമ്മര്‍ദ്ദം വര്‍ധിക്കുകയും ഫോണിന്റെ വേഗത കുറയ്ക്കുകയും ചെയ്യും. അതിനാല്‍, ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യണം.

ഇങ്ങനെ ചെയ്താല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഹാങ്ങാകില്ലെന്നാണ് സാങ്കേതികവിദഗ്ധര്‍ പറയുന്നത്. ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഫോണിന്റെ വേഗതയും പ്രകടനവും വര്‍ധിക്കാന്‍ സഹായിക്കും. കൂടാതെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളെ ഓഫാക്കുകയും ചെയ്യും.

റീസ്റ്റാര്‍ട്ട് ചെയ്തശേഷം ഏറെക്കുറെ പുതിയ ഫോണ്‍ ഉപയോഗിക്കുന്ന ഫീലായിരിക്കും ലഭിക്കുക. അതിനാല്‍ റീസ്റ്റാര്‍ട്ട് ചെയ്ത ശേഷം ഫോണ്‍ സുഗമമായി പ്രവര്‍ത്തിക്കുന്നത് കാണാന്‍ സാധിക്കും. നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും റീസ്റ്റാര്‍ട്ട് പരിഹരിക്കും.

പലപ്പോഴും ആപ്പുകള്‍ തുറന്നുവരാന്‍ സമയമെടുക്കാറുണ്ട്. ഇതിനുമൊരു പരിഹാരമാണ് റീസ്റ്റാര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കണമെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ മതിയാകും. മനുഷ്യശരീരത്തിനും ഇടയ്ക്കിടെ വിശ്രമം ആവശ്യമാണല്ലോ. വിശ്രമം കഴിഞ്ഞാല്‍ പുത്തനുണര്‍വും ലഭിക്കുമല്ലോ. അതുപോലെ തന്നെയാണ് സ്മാര്‍ട്ട് ഫോണിന്റെ സ്ഥിതിയും. ഓരോ റീസ്റ്റാര്‍ട്ടിനുശേഷവും പുത്തനുണര്‍വാണ് ഫോണിനു ലഭിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357752/this-is-the-solution-to-smartphone-hangs)