---
title: "ബംഗാളിലെ മൂർഷിദാബാദിൽ ലെനിൻ പ്രതിമയുടെ തല തകർത്ത നിലയിൽ; അഞ്ച് പേർ അറസ്റ്റിൽ "
english_title: "Lenin statue's head smashed in Murshidabad, Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357746/lenin-statues-head-smashed-in-murshidabad-bengal"
published_at: "2026-05-06T17:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb315595300_cvm_.jpg"
keywords: []
---

# ബംഗാളിലെ മൂർഷിദാബാദിൽ ലെനിൻ പ്രതിമയുടെ തല തകർത്ത നിലയിൽ; അഞ്ച് പേർ അറസ്റ്റിൽ 

> **Lead Summary:** **കൊൽക്കത്ത: **പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ ബിജെപി പ്രവർത്തകർ ലെനിൻ പ്രതിമ തകർത്തതായി സിപിഎം ആരോപണം. സംഭവത്തിൽ സിപിഎം പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി സിപിഎം ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു. അക്രമത്തിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.

## Article Content

**കൊൽക്കത്ത: **പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ ബിജെപി പ്രവർത്തകർ ലെനിൻ പ്രതിമ തകർത്തതായി സിപിഎം ആരോപണം. സംഭവത്തിൽ സിപിഎം പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി സിപിഎം ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു. അക്രമത്തിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.

മൂർഷിദാബാദിലെ ജിയാഗഞ്ച് മേഖലയിൽ മെയ് അഞ്ചിന് രാത്രിയിലാണ് അക്രമം നടന്നതെന്ന് സിപിഎം അറിയിച്ചു. സിപിഎം പതാകകളുമായി പ്രവർത്തകർ പ്രതിഷേധിക്കുന്ന വീഡിയോ സഹിതം പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുള്ള ലെനിൻ പ്രതിമയുടെ തല തകർത്ത നിലയിലാണ്. മെയ് എട്ടിന് പ്രതിമ പുനനി‍ർമിക്കുമെന്ന് സിപിഎം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357746/lenin-statues-head-smashed-in-murshidabad-bengal)