---
title: " കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന യുവാവിനു നേര്‍ക്ക് ആക്രമണമെന്ന് പരാതി, കഴുത്തിനു പരിക്കേറ്റു; കേസെടുത്ത് പൊലീസ് "
english_title: "Complaint of assault on a young man waiting for a bus in Kodungallur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357686/complaint-of-assault-on-a-young-man-waiting-for-a-bus-in-kodungallur"
published_at: "2026-05-06T14:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fb05ed4b67c_stabbed.jpg"
keywords: []
---

#  കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന യുവാവിനു നേര്‍ക്ക് ആക്രമണമെന്ന് പരാതി, കഴുത്തിനു പരിക്കേറ്റു; കേസെടുത്ത് പൊലീസ് 

> **Lead Summary:** കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന യുവാവിനു നേര്‍ക്ക് ആക്രമണമെന്ന് പരാതി. സമയം ചോദിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയത്. ശ്രീനാരായണപുരം പുതുമനപ്പറമ്പ് സ്വദേശി ചിറ്റാപ്പുറത്ത് വിഷ്ണുപ്രസാദാണ് ആണ് ആക്രമണത്തിനു ഇരയായത്. ചൊവ്വാഴ്ച്ച വൈകീട്ട് ചന്തപ്പുരയില്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു സംഭവം.

## Article Content

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരില്‍ ബസ് കാത്തുനിന്ന യുവാവിനു നേര്‍ക്ക് ആക്രമണമെന്ന് പരാതി. സമയം ചോദിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയത്. ശ്രീനാരായണപുരം പുതുമനപ്പറമ്പ് സ്വദേശി ചിറ്റാപ്പുറത്ത് വിഷ്ണുപ്രസാദാണ് ആണ് ആക്രമണത്തിനു ഇരയായത്. ചൊവ്വാഴ്ച്ച വൈകീട്ട് ചന്തപ്പുരയില്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു സംഭവം.

സമയം ചോദിച്ചെത്തിയ അപരിചിതനായ വ്യക്തി അപ്രതീക്ഷിതമായി വിഷ്ണുപ്രസാദിനെ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ കഴുത്തിനു പരിക്കേറ്റു. വിഷ്ണുപ്രസാദിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ് കാത്തുനില്‍ക്കുകയായിരുന്ന തന്നോട് അപരിചിതന്‍ സമയം ചോദിക്കുകയും വാച്ചും മൊബൈല്‍ ഫോണുമില്ലാത്തതിനാല്‍ സമയമറിയില്ലെന്ന് പറഞ്ഞതോടെ അയാള്‍ കൈയ്യിലുണ്ടായിരുന്ന ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നും വിഷ്ണുപ്രസാദ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357686/complaint-of-assault-on-a-young-man-waiting-for-a-bus-in-kodungallur)