---
title: "'സിപിഎമ്മിന്റെ ഭാവി സിപിഎമ്മിനോട് ചോദിക്കണം, ഞങ്ങൾ യുഡിഎഫുകാർ കേരളം ഭരിക്കും ഇനിയും ഭരിക്കാനുള്ള അവസരം ഞങ്ങൾക്കുണ്ട്' - കെ. സുധാകരൻ"
english_title: "Assembly elections, we UDF people will rule Kerala, KSudhakaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357668/assembly-elections-we-udf-people-will-rule-kerala-ksudhakaran"
published_at: "2026-05-06T13:53:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fafa91a37c0_udf.jpg"
keywords: []
---

# 'സിപിഎമ്മിന്റെ ഭാവി സിപിഎമ്മിനോട് ചോദിക്കണം, ഞങ്ങൾ യുഡിഎഫുകാർ കേരളം ഭരിക്കും ഇനിയും ഭരിക്കാനുള്ള അവസരം ഞങ്ങൾക്കുണ്ട്' - കെ. സുധാകരൻ

> **Lead Summary:** **കണ്ണൂർ : **നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയം കോൺഗ്രസ് നേതാക്കൾ മുൻകൂട്ടി പ്രവചിച്ചതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ജനങ്ങളുടെ വികാരം കൃത്യമായി മനസ്സിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചതിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**കണ്ണൂർ : **നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഐതിഹാസിക വിജയം കോൺഗ്രസ് നേതാക്കൾ മുൻകൂട്ടി പ്രവചിച്ചതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ജനങ്ങളുടെ വികാരം കൃത്യമായി മനസ്സിലാക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചതിന്റെ തെളിവാണ് ഈ വിജയമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങൾ യുഡിഎഫുകാർ കേരളം ഭരിക്കും ഇനിയും ഭരിക്കാനുള്ള അവസരം ഞങ്ങൾക്കുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ആരാകും മുഖ്യമന്ത്രിയെന്നതിന്മേൽ നടക്കുന്ന ചർച്ചകളിന്മേലും സുധാകരൻ പ്രതികരിച്ചു. രമേശ് ചെന്നിത്തല ദില്ലിക്ക് പോയത് മുഖ്യമന്ത്രി ചർച്ചയ്ക്ക് വേണ്ടിയാണോ എന്ന് അറിയില്ല.

അറിയാതെ പറയാൻ പറ്റില്ലെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ ഭാവി സിപിഎമ്മിനോട് ചോദിക്കണം. കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നുമല്ലാണ്ടായി. വലിയ വിജയം നേടി നിൽക്കുമ്പോൾ ബിജെപിയുടെ വിജയം ചോദിച്ചു ഞങ്ങളെ വിഷമിപ്പിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചരടുവലികൾ സജീവമാകുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നിർണായകമായ നിയമസഭാ കക്ഷി യോഗം നാളെ തിരുവനന്തപുരത്ത് ചേരും.

ഹൈക്കമാൻഡ് പ്രതിനിധികളായ അജയ് മാക്കനും മുകുൾ വാസ്നിക്കും നിരീക്ഷകരായി നാളെ കേരളത്തിലെത്തും. ഇവർ ഓരോ എം.എൽ.എമാരെയും നേരിൽക്കണ്ട് അഭിപ്രായം തേടും. ഈ റിപ്പോർട്ട് ഉടൻ തന്നെ കോൺഗ്രസ് അധ്യക്ഷന് കൈമാറാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357668/assembly-elections-we-udf-people-will-rule-kerala-ksudhakaran)