---
title: "പിണറായി വിജയൻ രാജിവെക്കണം; ഇടതുകോട്ടകളിൽ വിള്ളൽ വീണെന്ന് കെ.കെ. രമ"
english_title: "Pinarayi should resign as MLA - K.K. Rama"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357653/pinarayi-should-resign-as-mla-kk-rama"
published_at: "2026-05-06T12:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faef09d93db_9.jpg"
keywords: []
---

# പിണറായി വിജയൻ രാജിവെക്കണം; ഇടതുകോട്ടകളിൽ വിള്ളൽ വീണെന്ന് കെ.കെ. രമ

> **Lead Summary:** **മലപ്പുറം:[ **[onnews.com)]**[ ]**നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു.

## Article Content

**മലപ്പുറം:[ **[onnews.com)]**[ ]**നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ.കെ. രമ ആവശ്യപ്പെട്ടു.

ധർമടം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി പിന്നോട്ട് പോയത് ഭരണവിരുദ്ധ വികാരവും നേതൃത്വത്തോടുള്ള ജനങ്ങളുടെ ശക്തമായ എതിർപ്പും കാരണമാണെന്ന് അവർ മലപ്പുറത്ത് പറഞ്ഞു.

സിപിഎമ്മിന്റെ കരുത്തുറ്റ ഗ്രാമങ്ങളായ കയ്യൂരും കരിവെള്ളൂരും പോലും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യുന്ന അവസ്ഥയാണുണ്ടായതെന്നും, അണികൾ തന്നെ പാർട്ടിയുടെ നിലപാടുകൾക്കെതിരെ പ്രതികരിച്ചതാണ് ഈ പരാജയത്തിന് പിന്നിലെന്നും രമ കൂട്ടിച്ചേർത്തു.

ഭാവി നടപടികളെക്കുറിച്ച് സംസാരിക്കവെ, മന്ത്രിസ്ഥാനം സ്വീകരിക്കുന്ന കാര്യത്തിൽ ആർഎംപി കൃത്യമായ ആലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് അവർ വ്യക്തമാക്കി.

പുതിയ സർക്കാരിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് ആരെ നിർദേശിച്ചാലും അതിനെ പൂർണ്ണമായും പിന്തുണയ്ക്കുമെന്നും കെ.കെ. രമ മാധ്യമങ്ങളോട് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357653/pinarayi-should-resign-as-mla-kk-rama)