---
title: "പഞ്ചാബിൽ ഭീതി വിതച്ച് ഇരട്ടസ്ഫോടനം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ; ഖലിസ്ഥാൻ ഭീകരരുടെ പങ്ക് സംശയിക്കുന്നു"
english_title: "NIA takes over investigation into twin blasts in Punjab"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357649/nia-takes-over-investigation-into-twin-blasts-in-punjab"
published_at: "2026-05-06T12:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69faeb02e27f1_Untitled-9.jpg"
keywords: []
---

# പഞ്ചാബിൽ ഭീതി വിതച്ച് ഇരട്ടസ്ഫോടനം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ; ഖലിസ്ഥാൻ ഭീകരരുടെ പങ്ക് സംശയിക്കുന്നു

> **Lead Summary:** **ദില്ലി: [ **പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും ഉണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.

## Article Content

**ദില്ലി: [ **പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും ഉണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു.

സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നേരിട്ട് പരിശോധന ആരംഭിച്ചിരിക്കുകയാണ്. ജലന്ധറിലെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം സ്കൂട്ടർ പൊട്ടിത്തെറിച്ചും, മണിക്കൂറുകൾക്ക് ശേഷം അമൃത്സറിലെ ഖാസ മേഖലയിലുമാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.

ജലന്ധറിലെ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായാണ് സൂചന. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അധോലോക സംഘങ്ങൾക്ക് ഇതിൽ പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം എഎപി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.

മതിയായ അന്വേഷണം നടത്താതെ സർക്കാർ തിടുക്കപ്പെട്ട് നിഗമനങ്ങളിലെത്തുകയാണെന്ന് ശിരോമണി അകാലി ദളും ബിജെപിയും ആരോപിച്ചു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ സ്ഫോടനങ്ങളെന്ന് കോൺഗ്രസ് നേതാക്കൾ സംശയം പ്രകടിപ്പിച്ചു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം, കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.

നിലവിൽ സ്ഫോടനം നടന്ന മേഖലകളിൽ സൈന്യവും പോലീസും ചേർന്ന് സുരക്ഷാ വലയം തീർത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357649/nia-takes-over-investigation-into-twin-blasts-in-punjab)