---
title: "യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....; മുംബൈ വിമാനത്താവളം നാളെ അടച്ചിടും, സർവീസുകൾ പുനഃക്രമീകരിച്ചു"
english_title: "Mumbai airport to remain closed tomorrow, services rescheduled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357644/mumbai-airport-to-remain-closed-tomorrow-services-rescheduled"
published_at: "2026-05-06T12:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fae50a81dfa_Mumbai_airport_to_remain_closed_tomorrow,_services_rescheduled.jpg"
keywords: []
---

# യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....; മുംബൈ വിമാനത്താവളം നാളെ അടച്ചിടും, സർവീസുകൾ പുനഃക്രമീകരിച്ചു

> **Lead Summary:** മുംബൈ: മൺസൂൺ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണികൾക്കായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും. വ്യാഴാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് റൺവേകളുടെ പ്രവർത്തനം നിർത്തിവെക്കുന്നത്. ആഭ്യന്തര-അന്തർദേശീയ സർവീസുകളെ ഈ നിയന്ത്രണം ബാധിക്കാൻ സാധ്യതയുള്ളതിനാൽ, യാത്രക്കാർ തങ്ങളുടെ വിമാന സമയവിവരങ്ങൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

## Article Content

മുംബൈ: മൺസൂൺ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണികൾക്കായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും. വ്യാഴാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് റൺവേകളുടെ പ്രവർത്തനം നിർത്തിവെക്കുന്നത്. ആഭ്യന്തര-അന്തർദേശീയ സർവീസുകളെ ഈ നിയന്ത്രണം ബാധിക്കാൻ സാധ്യതയുള്ളതിനാൽ, യാത്രക്കാർ തങ്ങളുടെ വിമാന സമയവിവരങ്ങൾ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

മഴക്കാലത്ത് വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗും ടേക്ക് ഓഫും ഉറപ്പാക്കുന്നതിനായാണ് വിമാനത്താവളത്തിൽ തീവ്രമായ അറ്റകുറ്റപ്പണികൾ നടത്തുന്നത്. മുൻകൂട്ടി നിശ്ചയിച്ച പ്രവൃത്തിയായതിനാൽ വിമാനക്കമ്പനികൾ സർവീസുകളിൽ നേരത്തെ തന്നെ മാറ്റം വരുത്തി. നിരവധി വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് എയർലൈനുകളുമായി ബന്ധപ്പെട്ട് കൃത്യമായ സമയം യാത്രക്കാർ പരിശോധിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

യാത്രാ വിമാനങ്ങൾക്ക് പുറമെ ചരക്ക് നീക്കങ്ങളെയും ഈ നിയന്ത്രണം ബാധിക്കും. ആയതിനാൽ ചരക്ക് നീക്കം നടത്തുന്നവരും അസൗകര്യങ്ങൾ ഒഴിവാക്കാൻ വിമാന സമയക്രമം മുൻകൂട്ടി പരിശോധിക്കണമെന്ന് എയർപോർട്ട് അധികൃതർ സർക്കുലറിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357644/mumbai-airport-to-remain-closed-tomorrow-services-rescheduled)