---
title: "കാണിക്കാൻ വന്നതാണോ? വിതുര താലൂക്ക് ആശുപത്രി ക്യാഷ്വാലിറ്റിയിൽ അണലിയെ കണ്ടെത്തി "
english_title: "Viper found in Vitthura Taluk Hospital casualty;"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357615/Viper-found-in-Vitthura-Taluk-Hospital-casualty-new-update"
published_at: "2026-05-06T11:17:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fad61e452be_snk.jpg"
keywords: []
---

# കാണിക്കാൻ വന്നതാണോ? വിതുര താലൂക്ക് ആശുപത്രി ക്യാഷ്വാലിറ്റിയിൽ അണലിയെ കണ്ടെത്തി 

> **Lead Summary:** **തിരുവനന്തപുരം: ** വിതുര താലൂക്ക് ആശുപത്രിയിൽ അണലിയെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലാണ് ജീവനക്കാർ പാമ്പിനെ കണ്ടത്.

## Article Content

**തിരുവനന്തപുരം: ** വിതുര താലൂക്ക് ആശുപത്രിയിൽ അണലിയെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലാണ് ജീവനക്കാർ പാമ്പിനെ കണ്ടത്.

ടൻതന്നെ പരുത്തിപള്ളിയിലെ ആർ ആർ ടി ടീമിനെ വിവരമറിയിക്കുകയും ആർ ആർ ടി അംഗം റോഷിനി എത്തി അണലി കുഞ്ഞിനെ പിടികൂടുകയും ചെയ്തു. ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിലായിരുന്നു അണലി കുഞ്ഞ് ഉണ്ടായിരുന്നത്.

ജീവനക്കാർ പഞ്ഞി വച്ച് അതിനെ അടച്ചിരുന്നു. തുടർന്ന് ആർആർടി അംഗം സ്ഥലത്തെത്തി പഞ്ഞി മാറ്റി അണലി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അണലിയുടെ കുഞ്ഞുങ്ങൾ ഇനിയും പരിസരത്ത് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരിശോധന നടത്തുകയാണ്.ആർക്കും പരിക്കേൽക്കാതെ പാമ്പിനെ സുരക്ഷിതമായി മാറ്റിയതോടെയാണ് ആശുപത്രി അധികൃതർക്കും രോഗികൾക്കും ആശ്വാസമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357615/Viper-found-in-Vitthura-Taluk-Hospital-casualty-new-update)