---
title: "ബാലരാമപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു"
english_title: "Motor Vehicle Department official dies in collision between car and scooter in Balaramapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357573/motor-vehicle-department-official-dies-in-collision-between-car-and-scooter-in-balaramapuram"
published_at: "2026-05-06T09:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fab9653d753_Motor_Vehicle_Department_official_dies_in_collision_between_car_and_scooter_in_Balaramapuram.jpg"
keywords: []
---

# ബാലരാമപുരത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

> **Lead Summary:** **തിരുവനന്തപുരം:[ **ബാലരാമപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. വഴുതയ്ക്കാട് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസറുമായ കല്ലിയൂർ പെരിങ്ങമ്മല 'സാഫല്യ'ത്തിൽ എസ്. മധു ആണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം:[ **ബാലരാമപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. വഴുതയ്ക്കാട് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസറുമായ കല്ലിയൂർ പെരിങ്ങമ്മല 'സാഫല്യ'ത്തിൽ എസ്. മധു ആണ് മരിച്ചത്.

ബാലരാമപുരം-ഉച്ചക്കട റോഡിലെ സിസിലിപുരത്ത് വെച്ചായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്തുനിന്ന് വന്ന കാർ എതിരെ വന്ന മധുവിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുവിന്‍റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു. നാട്ടുകാർ ഓടിയെത്തി ആംബുലൻസിൽ മെഡിക്കൽ കോളെജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിഴിഞ്ഞം പൊലീസ് കേസെടുത്തു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: സൗമ്യ (സഹകരണ വകുപ്പ്) മകൾ: സാഫല്യ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357573/motor-vehicle-department-official-dies-in-collision-between-car-and-scooter-in-balaramapuram)