---
title: "വായിൽ തുണിതിരുകി പീഡിപ്പിച്ചു, മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; നാലു വയസ്സുകാരി നേരിട്ടത് ക്രൂരമർദ്ദനം"
english_title: "Sexual assault, brutal torture, and the murder of a four-year-old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357568/sexual-assault-brutal-torture-and-the-murder-of-a-four-year-old-girl"
published_at: "2026-05-06T08:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fab34faaf82_mumbai.jpg"
keywords: []
---

# വായിൽ തുണിതിരുകി പീഡിപ്പിച്ചു, മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; നാലു വയസ്സുകാരി നേരിട്ടത് ക്രൂരമർദ്ദനം

> **Lead Summary:** **മുംബൈ: ** പുണെയിലെ ഭോറിൽ പീഡിപ്പിക്കപ്പെട്ട നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയതു ശ്വാസംമുട്ടിച്ചാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.

## Article Content

**മുംബൈ: ** പുണെയിലെ ഭോറിൽ പീഡിപ്പിക്കപ്പെട്ട നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയതു ശ്വാസംമുട്ടിച്ചാണെന്നു പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു.

കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷമാണു പ്രതി കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ തലയിൽ കല്ലുകൊണ്ട് അടിച്ചതിന്റെ മാരകമായ പരുക്കുകളും നെഞ്ചിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദ്ദനമേറ്റ പാടുകളുമുണ്ട്.

അമ്മൂമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയ പെൺകുട്ടിയെ ഭക്ഷണം നൽകാമെന്നു പറഞ്ഞാണു പ്രതി കന്നുകാലിഷെഡിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചത്.

അറസ്റ്റിലായ ദിവസവേതന തൊഴിലാളി ഭീംറാവു കാംബ്ലിക്കെതിരെ 1998ൽ പീഡനക്കേസും 2015ൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചതിനു പോക്സോ കേസും റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇയാളെ കോടതി വിട്ടയയ്ക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357568/sexual-assault-brutal-torture-and-the-murder-of-a-four-year-old-girl)