---
title: "ലൈംഗികാതിക്രമം ചെറുക്കുന്നതിനിടയിൽ പരുക്കേറ്റ യുവതി മരിച്ച സംഭവം; പ്രതിയായ ഷെൽട്ടർ ഹോം ഉടമയ്ക്കായി അന്വേഷണം "
english_title: "Woman dies after being attacked by dog ​​shelter owner, search underway for suspect"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357551/woman-dies-after-being-attacked-by-dog-shelter-owner-search-underway-for-suspect"
published_at: "2026-05-06T06:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa9360db255_banga.jpg"
keywords: []
---

# ലൈംഗികാതിക്രമം ചെറുക്കുന്നതിനിടയിൽ പരുക്കേറ്റ യുവതി മരിച്ച സംഭവം; പ്രതിയായ ഷെൽട്ടർ ഹോം ഉടമയ്ക്കായി അന്വേഷണം 

> **Lead Summary:** **ബെംഗളൂരു: **ബെംഗളൂരുവിൽ ഡോഗ് ഷെൽട്ടർ ഹോം ഉടമയുടെ ആക്രമണത്തിന് ഇരയായ 47-കാരി മരിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്.

## Article Content

**ബെംഗളൂരു: **ബെംഗളൂരുവിൽ ഡോഗ് ഷെൽട്ടർ ഹോം ഉടമയുടെ ആക്രമണത്തിന് ഇരയായ 47-കാരി മരിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്.

തൃശൂർ വാടാനപ്പള്ളി സ്വദേശിനിയാണ് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ചത്. യുവതി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് എഫ്ഐആറിൽ പറഞ്ഞു.

പ്രതി ദീപക് കൃഷ്ണ ഒളിവിൽ എന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവിലെ സുലിബലേയിലാണ് ക്രൂരമായ സംഭവം നടന്നത്. തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഉടമയായ ദീപക് കൃഷ്ണ കൊല്ലം സ്വദേശിയാണ്.

നാൽപ്പതിനായിരം രൂപ വീതം ശമ്പളം നൽകാമെന്ന് അറിയിച്ചാണ് വാടാനപ്പള്ളി സ്വദേശിനിയെയും തൃശൂർ സ്വദേശിയായ മറ്റൊരു യുവതിയെയും ബെംഗളൂരുവിൽ എത്തിച്ചത്. ദീപക്കിൻ്റെ പെരുമാറ്റവും മദ്യപാനവും സുനിതയെയും മറ്റുള്ളവരെയും ബുദ്ധിമുട്ടിച്ചു.

ജോലി നിർത്തിപോകുകയാണെന്ന് പറഞ്ഞതാണ് ദീപക്കിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. കൂടുതൽ പണം നൽകാം എന്ന് പറഞ്ഞെങ്കിലും സുനിത അതിന് സമ്മതിച്ചില്ല. തുടർന്നായിരുന്നു ആക്രമണമെന്നും വിവരമുണ്ട്.

പോലീസ് എത്തിയാണ് യുവതികളെ മോചിപ്പിച്ചത്. കർണാടക പോലീസുകാരെ വീടിനുള്ളിൽ പൂട്ടിയിടാനും ഇയാൾ ശ്രമിച്ചു .ബംഗളൂരുവിലെ രണ്ട് ആശുപത്രികളിൽ എത്തിച്ച ശേഷമാണ് 47 കാരിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് എത്തിച്ചതും. ഇവരുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357551/woman-dies-after-being-attacked-by-dog-shelter-owner-search-underway-for-suspect)