---
title: "ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രമണം; ഇരയായ മലയാളി യുവതി മരിച്ചു "
english_title: "Malayali woman dies after being attacked while resisting sexual assault"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357539/malayali-woman-dies-after-being-attacked-while-resisting-sexual-assault"
published_at: "2026-05-05T22:03:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa1c1eb9d2a_death.jpg"
keywords: []
---

# ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ ആക്രമണം; ഇരയായ മലയാളി യുവതി മരിച്ചു 

> **Lead Summary:** **തൃശൂർ: **ബെംഗളൂരുവിൽ ലൈംഗിക അതിക്രമം ചെറുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വാടാനപ്പള്ളി സ്വദേശി സുനിത മരിച്ചത്.

## Article Content

**തൃശൂർ: **ബെംഗളൂരുവിൽ ലൈംഗിക അതിക്രമം ചെറുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായ യുവതി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വാടാനപ്പള്ളി സ്വദേശി സുനിത മരിച്ചത്.

സുനിതക്ക് നേരെ ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ആക്രമണം ഉണ്ടായത്. മലയാളിയായ ദീപക് കൃഷ്ണനാണ് ആക്രമിച്ചത്.

ദീപക് യുവതിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയും, ചെറുത്ത് നിന്ന സുനിതയെ ദീപക് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതി ദീപക്കിനായി പൊലീസ് തിരച്ചിൽ തുടരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357539/malayali-woman-dies-after-being-attacked-while-resisting-sexual-assault)