---
title: "മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ; കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി"
english_title: "Chief Minister's discussion, AICC sends two observers to Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357533/chief-ministers-discussion-aicc-sends-two-observers-to-kerala"
published_at: "2026-05-05T21:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fa11cea976a_con.jpg"
keywords: []
---

# മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ; കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി

> **Lead Summary:** **ദില്ലി: ** മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി. മുതിർന്ന നേതാക്കളായ രണ്ട് പേരെ ആയിരിക്കും അയക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു. നിയമസഭകക്ഷി യോഗം വിളിക്കുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തും.

## Article Content

**ദില്ലി: ** മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി. മുതിർന്ന നേതാക്കളായ രണ്ട് പേരെ ആയിരിക്കും അയക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു. നിയമസഭകക്ഷി യോഗം വിളിക്കുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തും.

മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ ഇന്ന് നിർണായക യോ​ഗം നടന്നു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർ​ഗെ, രാഹുൽ ​ഗാന്ധി, കെസി വേണു​ഗോപാൽ, ജയറാം രമേശ് തുടങ്ങിയ നേതാക്കളാണ് യോ​ഗത്തിൽ പങ്കെടുത്തത്.

അതേസമയം, കോൺഗ്രസിൻ്റെ പിന്തുണ ആവശ്യപ്പെട്ടുള്ള വിജയ്‍യുടെ കത്തിൽ തീരുമാനം തമിഴ്നാട് പിസിസിക്ക് വിട്ട് ഹൈക്കമാൻഡ്.

തമിഴ്നാട്ടിലെ ജനവിധിയുടെ വികാരം ഉൾക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. അതേസമയം, രാജിവെച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പരാജയപ്പെട്ട മണ്ഡലമായ കൊളത്തൂരിൽ റോഡ് ഷോ നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357533/chief-ministers-discussion-aicc-sends-two-observers-to-kerala)