---
title: "'മുഖ്യമന്ത്രീ സതീശാ...', വിജയത്തിളക്കത്തിൽ വിഡി; റെയിൽവേ സ്റ്റേഷനിഷൽ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ"
english_title: "Activists gave a grand welcome to V.D. Satheesan at the railway station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357521/activists-gave-a-grand-welcome-to-vd-satheesan-at-the-railway-station"
published_at: "2026-05-05T19:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9f54e78805_vd.jpg"
keywords: []
---

# 'മുഖ്യമന്ത്രീ സതീശാ...', വിജയത്തിളക്കത്തിൽ വിഡി; റെയിൽവേ സ്റ്റേഷനിഷൽ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ

> **Lead Summary:** > **എറണാകുളം: ** തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജില്ലയിൽ എത്തിയ നിയുക്ത എംഎൽഎ വി.ഡി. സതീശന് റെയിൽവേ സ്റ്റേഷനിഷൽ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ.`മുഖ്യമന്ത്രീ സതീശാ...', "മുഖ്യമന്ത്രീ... കീ...ജയ്"; തുടങ്ങി ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ വി ഡി സതീശനെ സ്വീകരിച്ചത്.

## Article Content

> **എറണാകുളം: ** തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജില്ലയിൽ എത്തിയ നിയുക്ത എംഎൽഎ വി.ഡി. സതീശന് റെയിൽവേ സ്റ്റേഷനിഷൽ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ.`മുഖ്യമന്ത്രീ സതീശാ...', "മുഖ്യമന്ത്രീ... കീ...ജയ്"; തുടങ്ങി ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ വി ഡി സതീശനെ സ്വീകരിച്ചത്.

ഡിസിസി പ്രസിഡൻ്റും കൊച്ചി നിയുക്ത കൊച്ചി എംഎൽഎയുമായ മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് സ്വീകരണത്തിനായി തടിച്ച് കൂടിയത്.

അതേസമയം, എറണാകുളം ഡിസിസിക്ക് മുൻപിൽ കെ. സി. വേണുഗോപാലിന് നന്ദി പറഞ്ഞുകൊണ്ട് ഫ്ലക്സ് ഉയർന്നിട്ടുണ്ട്. പിന്നണിയിൽ ശക്തി പകർന്നു, മുന്നണിയിൽ നിന്ന് നയിച്ചു, മഹാവിജയത്തിൽ പ്രിയ കെ.സി ക്ക് ഒരായിരം നന്ദി എന്നാണ് ഫ്ലക്സിൽ പറഞ്ഞിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357521/activists-gave-a-grand-welcome-to-vd-satheesan-at-the-railway-station)