---
title: "രാത്രി തണുക്കാൻ റെഡിയായിക്കോ.. മഴ പെയ്യും ; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെലോ അലർട്ട് "
english_title: "Summer rains in the state, yellow alert in six districts today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357519/summer-rains-in-the-state-yellow-alert-in-six-districts-today"
published_at: "2026-05-05T19:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9f1d0d45a4_rain.jpg"
keywords: []
---

# രാത്രി തണുക്കാൻ റെഡിയായിക്കോ.. മഴ പെയ്യും ; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ യെലോ അലർട്ട് 

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ. ഇന്ന് ആറു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ. ഇന്ന് ആറു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. മഴ തുടങ്ങിയതോടെ ചൂടിന് അൽപം ശമനമായിട്ടുണ്ട്.

ബുധനാഴ്ച (06–05–26) എറണാകുളം, തൃശൂർ ജില്ലകളിലും വ്യാഴാഴ്ച (07–05–26) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച (08–05–26) ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ശനിയാഴ്ച (09–05–2026) യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357519/summer-rains-in-the-state-yellow-alert-in-six-districts-today)