---
title: "‘മുഖ്യമന്ത്രി പദം രാജിവെക്കില്ല, തിരഞ്ഞെടുപ്പിൽ ഞങ്ങൾ തോറ്റിട്ടില്ല, യഥാർത്ഥ എതിരാളി തിരഞ്ഞെടുപ്പ് കമ്മിഷൻ; അവർ വ‍ൃത്തികെട്ട കളി കളിക്കുന്നുവെന്ന് മമത ബാനർജി "
english_title: "Mamata Banerjee has made serious allegations against the BJP following the election defeat in Bengal."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357512/mamata-banerjee-has-made-serious-allegations-against-the-bjp-following-the-election-defeat-in-bengal"
published_at: "2026-05-05T17:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9dd09a8c2c_mamtha_banarji.jpg"
keywords: []
---

# ‘മുഖ്യമന്ത്രി പദം രാജിവെക്കില്ല, തിരഞ്ഞെടുപ്പിൽ ഞങ്ങൾ തോറ്റിട്ടില്ല, യഥാർത്ഥ എതിരാളി തിരഞ്ഞെടുപ്പ് കമ്മിഷൻ; അവർ വ‍ൃത്തികെട്ട കളി കളിക്കുന്നുവെന്ന് മമത ബാനർജി 

> **Lead Summary:** ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മമത ബാനർജി. കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തെന്നും സി ആർ പി എഫ് കേന്ദ്രത്തിന്റെ ഗുണ്ടാസംഘമായി പ്രവർത്തിച്ചെന്നും മമത ബാനർജി ആരോപിച്ചു. രാജി വയ്ക്കില്ല. ലോക് ഭവനിലേക്ക് പോവില്ലെന്നും രാജി ആവശ്യം ഉയരുന്നില്ലെന്നും മമത ബാനർജി പറഞ്ഞു.

## Article Content

ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മമത ബാനർജി. കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തെന്നും സി ആർ പി എഫ് കേന്ദ്രത്തിന്റെ ഗുണ്ടാസംഘമായി പ്രവർത്തിച്ചെന്നും മമത ബാനർജി ആരോപിച്ചു. രാജി വയ്ക്കില്ല. ലോക് ഭവനിലേക്ക് പോവില്ലെന്നും രാജി ആവശ്യം ഉയരുന്നില്ലെന്നും മമത ബാനർജി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തങ്ങൾ തോറ്റിട്ടില്ലെന്ന് മമത ബാനർജി പറഞ്ഞു. നൂറിലേറെ സീറ്റുകളിൽ മോഷണം ആണ് നടന്നത്. ഇത് ജനാധിപത്യമല്ല, ഒരുകാലത്തും കേന്ദ്രസേനകൾ ഇങ്ങനെ പെരുമാറിയിട്ടില്ല. തന്നെ മർദിച്ചെന്നും അപമാനിച്ചുവെന്നും മമത ബാനർജി ആരോപിച്ചു. ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും പക്ഷപാതപരമായി പെരുമാറിയാൽ ജനങ്ങൾക്ക് ഇങ്ങനെ നീതി ലഭിക്കുമെന്ന് മമത ചോദിച്ചു. യഥാർത്ഥ വില്ലൻ തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മമത കുറ്റപ്പെടുത്തി.

ഇന്ത്യ ബ്ലോക്ക് ശക്തമായി ഐക്യത്തോടെ പോരാടും. ഇന്ത്യ ബ്ലോക്ക് നേതാക്കളുമായി സംസാരിച്ചുവെന്ന് മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ നടന്ന പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി 10 അംഗ വസ്തുതാന്വേഷണ സമിതി രൂപീകരിക്കുമെന്ന് മമത ബാനർജി പറഞ്ഞു.

യഥാർത്ഥ എതിരാളി ബിജെപിയല്ല, തിരഞ്ഞെടുപ്പ് പാനലാണ്. ഹാരാഷ്ട്ര, ഹരിയാന, ബീഹാർ, ഇപ്പോൾ ബംഗാൾ എന്നിവിടങ്ങളിൽ വോട്ട് മോഷ്ടിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തികെട്ട കളികൾ കളിക്കുകയാണെന്ന് മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാളിലെ സർക്കാരിൽ നിന്ന് തന്റെ പാർട്ടിയെ പുറത്താക്കുന്നതിൽ കേന്ദ്ര സംവിധാനത്തിന് പങ്കുണ്ടെന്ന് മമത ബാനർജി ആരോപിച്ചു.

> “തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് തൃണമൂൽ നേതാക്കളെ അറസ്റ്റ് ചെയ്യാൻ തുടങ്ങി. എല്ലായിടത്തും റെയ്ഡ് ആരംഭിച്ചു. എല്ലാ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരെയും മാറ്റി. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനുമായി നേരിട്ട് കളി കളിച്ചു. ഞങ്ങൾ എല്ലാ യന്ത്രങ്ങൾക്കും എതിരെ പോരാടി” മമത പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357512/mamata-banerjee-has-made-serious-allegations-against-the-bjp-following-the-election-defeat-in-bengal)