---
title: "ത്രിച്ചിയിൽ തൃഷ ഇറങ്ങുമോ? വിജയ് രാജിവെച്ച്  ഒഴിയുന്ന മണ്ഡലത്തില്‍ തൃഷ മത്സരിച്ചേക്കും?  സ്ഥിരീകരിക്കാതെ ടിവികെ"
english_title: "Trisha may contest in the constituency vacated by Vijay's resignation? TVK without confirmation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357488/trisha-may-contest-in-the-constituency-vacated-by-vijays-resignation-tvk-without-confirmation"
published_at: "2026-05-05T15:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9c34f94b87_trisha.jpg"
keywords: []
---

# ത്രിച്ചിയിൽ തൃഷ ഇറങ്ങുമോ? വിജയ് രാജിവെച്ച്  ഒഴിയുന്ന മണ്ഡലത്തില്‍ തൃഷ മത്സരിച്ചേക്കും?  സ്ഥിരീകരിക്കാതെ ടിവികെ

> **Lead Summary:** **ചെന്നൈ: ** തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മണ്ണിനെ ഞെട്ടിച്ച വിജയമാണ് നടന്‍ വിജയ് നേതൃത്വം കൊടുത്ത തമിഴക വെട്രി കഴകം നേടിയത്. കന്നിയങ്കത്തില്‍ തന്നെ 107 മണ്ഡലങ്ങളാണ് ഡിഎംകെ പിടിച്ചടക്കിയത്.

## Article Content

**ചെന്നൈ: ** തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ മണ്ണിനെ ഞെട്ടിച്ച വിജയമാണ് നടന്‍ വിജയ് നേതൃത്വം കൊടുത്ത തമിഴക വെട്രി കഴകം നേടിയത്. കന്നിയങ്കത്തില്‍ തന്നെ 107 മണ്ഡലങ്ങളാണ് ഡിഎംകെ പിടിച്ചടക്കിയത്.

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയ് ജയിച്ചു. പേരമ്പൂർ, ത്രിച്ചി ഈസ്റ്റ് എന്നിവിടങ്ങളിലാണ് വിജയ് ജയിച്ചത്. പെരമ്പൂരില്‍ 53,715 ആണ് ഭൂരിപക്ഷം. തിരുച്ചിറപ്പള്ളിയില്‍ 27,000ത്തിലധികവും ഭൂരിപക്ഷം നേടി. ഇതോടെ ഒരു സീറ്റിൽ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരും.

ഇതോടെ ആ സീറ്റില്‍ വിജയിയുടെ പിന്‍ഗാമി ആരായിരിക്കും എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. പ്രാദേശിക മാധ്യമങ്ങൾ നൽകുന്ന സൂചന പ്രകാരം ത്രിച്ചി ഈസ്റ്റിന് പകരം പേരമ്പൂർ നിലനിർത്താനാണ് വിജയ് താല്പര്യപ്പെടുന്നതെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയായാൽ ത്രിച്ചി ഈസ്റ്റിൽ വിജയ് ഒഴിഞ്ഞാൽ അവിടെ തൃഷ മത്സരിക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം.

ടിവികെ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിജയ് 14 ദിവസത്തിനകം ഏതെങ്കിലും സീറ്റില്‍ രാജിവയ്ക്കണം. ഏത് മണ്ഡലമായാലും ടിവികെ സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പുതന്നെയാണ് എന്നാണ് കണക്കുകൂട്ടല്‍.

ഇന്നലെ വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് തന്നെ തൃഷ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ചായിരുന്നു ക്ഷേത്രദര്‍ശനം.

തുടര്‍ന്ന് ഫലം വിജയ്ക്ക് അനുകൂലമായതിന് പിന്നാലെ നടി വിജയ്‌യുടെ വസതിയിലേക്ക് പോയിരുന്നു. നീലാങ്കരയിലുളള വീട്ടിലെത്തിയാണ് തൃഷ വിജയ്‌യെ കണ്ടത്. തൃഷയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357488/trisha-may-contest-in-the-constituency-vacated-by-vijays-resignation-tvk-without-confirmation)