---
title: "രുചിയൂറും അവക്കാഡോ ഷെയ്ക്ക്; അഞ്ച് മിനിറ്റിൽ വീട്ടിൽ തയ്യാറാക്കാം"
english_title: "How to make an avocado shake"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357476/how-to-make-an-avocado-shake"
published_at: "2026-05-05T14:56:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9b82839c6d_15.jpg"
keywords: []
---

# രുചിയൂറും അവക്കാഡോ ഷെയ്ക്ക്; അഞ്ച് മിനിറ്റിൽ വീട്ടിൽ തയ്യാറാക്കാം

> **Lead Summary:** അവക്കാഡോ അഥവാ വെണ്ണപ്പഴം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും പോഷകഗുണമേറിയതുമായ ഒരു ഷെയ്ക്കിന്റെ റെസിപ്പി താഴെ നൽകുന്നു.

## Article Content

അവക്കാഡോ അഥവാ വെണ്ണപ്പഴം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും പോഷകഗുണമേറിയതുമായ ഒരു ഷെയ്ക്കിന്റെ റെസിപ്പി താഴെ നൽകുന്നു.

**ആവശ്യമായ സാധനങ്ങൾ**

*അവക്കാഡോ : 1 എണ്ണം*

*തണുപ്പിച്ച പാൽ: 2 കപ്പ്*

*പഞ്ചസാര അല്ലെങ്കിൽ തേൻ: ആവശ്യത്തിന്*

*വാനില ഐസ്ക്രീം: 1 സ്കൂപ്പ് *

*കശുവണ്ടി, ബദാം: അലങ്കരിക്കാൻ ആവശ്യമായത്*

**തയ്യാറാക്കുന്ന വിധം**

ആദ്യമായി നന്നായി പഴുത്ത ഒരു അവക്കാഡോ എടുത്ത് കഴുകി വൃത്തിയാക്കുക. ഇത് രണ്ടായി മുറിച്ച് അതിനുള്ളിലെ കുരു നീക്കം ചെയ്യുക. ഒരു സ്പൂൺ ഉപയോഗിച്ച് പഴത്തിന്റെ ഉൾഭാഗം ചുരണ്ടി എടുത്ത് മിക്സിയുടെ ജാറിലേക്ക് മാറ്റുക.

ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയോ തേനോ ചേർക്കുക. അടുത്തതായി എടുത്തു വെച്ചിരിക്കുന്ന തണുത്ത പാൽ ഇതിലേക്ക് ഒഴിക്കുക. കൂടുതൽ ക്രീമി ആകാൻ താല്പര്യമുള്ളവർക്ക് ഒരു സ്കൂപ്പ് വാനില ഐസ്ക്രീം കൂടി ചേർക്കാം.

മിക്സിയിൽ അടിച്ചെടുത്ത് നല്ല സ്മൂത്ത് ആയ പരുവത്തിലാക്കുക. ഷെയ്ക്കിന് കട്ടി കൂടുതൽ ആണെന്ന് തോന്നുന്നുണ്ടെങ്കിൽ അല്പം കൂടി പാൽ ചേർക്കാവുന്നതാണ്. തയ്യാറായ ഷെയ്ക്ക് ഒരു ഗ്ലാസ്സിലേക്ക് പകർത്തി മുകളിൽ നട്സോ ചെറിയോ ഇട്ട് അലങ്കരിച്ച് തണുപ്പോടെ വിളമ്പാം.

അവക്കാഡോ മുറിച്ച് അധികനേരം വെച്ചാൽ നിറം മാറാൻ സാധ്യതയുള്ളതിനാൽ തയ്യാറാക്കിയ ഉടൻ തന്നെ കുടിക്കുന്നതാണ് ഉചിതം. മധുരത്തിന് പകരം ഈന്തപ്പഴം ചേർക്കുന്നതും മികച്ചൊരു ഓപ്ഷനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357476/how-to-make-an-avocado-shake)