---
title: "കാണാതായ വ്യവസായിയെ വിഴുങ്ങി 15 അടി നീളമുള്ള മുതല; വയറിനുള്ളിൽ നിന്ന് കണ്ടെത്തിയത് ആറ് ജോഡി ഷൂസുകൾ!"
english_title: "15-foot-long crocodile swallows missing businessman; six pairs of shoes found inside stomach!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357471/15-foot-long-crocodile-swallows-missing-businessman-six-pairs-of-shoes-found-inside-stomach"
published_at: "2026-05-05T14:50:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9b699b6c5d_WETGFWER.jpg"
keywords: []
---

# കാണാതായ വ്യവസായിയെ വിഴുങ്ങി 15 അടി നീളമുള്ള മുതല; വയറിനുള്ളിൽ നിന്ന് കണ്ടെത്തിയത് ആറ് ജോഡി ഷൂസുകൾ!

> **Lead Summary:** നെയ്റോബി:**[ **ദക്ഷിണാഫ്രിക്കയിലെ കോമതി നദിയിൽ നീന്താനിറങ്ങി കാണാതായ വ്യവസായി ഗബ്രിയേൽ ബാറ്റിസ്റ്റയുടെ മൃതദേഹാവശിഷ്ടങ്ങൾ കൂറ്റൻ മുതലയുടെ വയറ്റിൽ നിന്ന് കണ്ടെത്തി. അതീവ സാഹസികമായ തിരച്ചിലിനൊടുവിൽ 15 അടി നീളവും 500 കിലോയോളം ഭാരവുമുള്ള മുതലയെ എയർ ലിഫ്റ്റ് ചെയ്ത് പിടികൂടുകയായിരുന്നു.

## Article Content

നെയ്റോബി:**[ **ദക്ഷിണാഫ്രിക്കയിലെ കോമതി നദിയിൽ നീന്താനിറങ്ങി കാണാതായ വ്യവസായി ഗബ്രിയേൽ ബാറ്റിസ്റ്റയുടെ മൃതദേഹാവശിഷ്ടങ്ങൾ കൂറ്റൻ മുതലയുടെ വയറ്റിൽ നിന്ന് കണ്ടെത്തി. അതീവ സാഹസികമായ തിരച്ചിലിനൊടുവിൽ 15 അടി നീളവും 500 കിലോയോളം ഭാരവുമുള്ള മുതലയെ എയർ ലിഫ്റ്റ് ചെയ്ത് പിടികൂടുകയായിരുന്നു.

 മുതലകളുടെ വിഹാരകേന്ദ്രമായ കോമതി നദിയിൽ നീന്താനിറങ്ങിയ ഗബ്രിയേലിനെ ദിവസങ്ങൾക്ക് മുൻപാണ് കാണാതായത്. ഡ്രോണുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് നദിക്കരയിൽ വിശ്രമിക്കുന്ന അസ്വാഭാവിക വലിപ്പമുള്ള മുതലയെ കണ്ടെത്തിയത്.

 ഹെലികോപ്റ്ററും ഡ്രോണുകളും തൊട്ടടുത്ത് എത്തിയിട്ടും അനങ്ങാതെ കിടന്ന മുതലയുടെ പെരുമാറ്റമാണ് വിദഗ്ധരിൽ സംശയമുണ്ടാക്കിയത്. മുതല അടുത്തിടെ ആഹാരം കഴിച്ചതിനാലാണ് ഇത്തരത്തിൽ വിശ്രമിക്കുന്നതെന്ന് അധികൃതർ ഉറപ്പിച്ചു.

ഹെലികോപ്റ്ററിൽ നിന്നും കയർ വഴി താഴെയിറങ്ങിയ പോലീസ് ഉദ്യോഗസ്ഥർ സാഹസികമായാണ് മുതലയെ കുടുക്കിൽ ബന്ധിച്ചത്. തുടർന്ന് എയർ ലിഫ്റ്റ് ചെയ്ത് സുരക്ഷിതമായ ഒരിടത്തെത്തിച്ച് വയറു തുറന്ന് പരിശോധിച്ചപ്പോൾ ഗബ്രിയേലിന്റെ മൃതദേഹാവശിഷ്ടങ്ങളും ഒപ്പം ആറ് ജോഡി ഷൂസുകളും കണ്ടെത്തുകയായിരുന്നു. നിരവധി ആളുകളെ ഈ മുതല മുൻപും ഇരയാക്കിയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് അധികൃതർ. ഈ പ്രദേശത്തെ നദികളിൽ നീന്താനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357471/15-foot-long-crocodile-swallows-missing-businessman-six-pairs-of-shoes-found-inside-stomach)