---
title: "കുറ്റ്യാടി മരുതോങ്ങരയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ  തൂങ്ങിമരിച്ച നിലയിൽ"
english_title: "Elderly man found hanging from a tree in his home compound in Maruthongara, Kuttiyadi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357464/elderly-man-found-hanging-from-a-tree-in-his-home-compound-in-maruthongara-kuttiyadi"
published_at: "2026-05-05T14:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9b28c008ab_dead.jpg"
keywords: []
---

# കുറ്റ്യാടി മരുതോങ്ങരയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ  തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** **കുറ്റ്യാടി: ** മരുതോങ്കര കള്ളാട് സ്വദേശിയായ വയോധികനെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലെപീടികയിൽ കുഞ്ഞിരാമൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. 

## Article Content

**കുറ്റ്യാടി: ** മരുതോങ്കര കള്ളാട് സ്വദേശിയായ വയോധികനെ വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലെപീടികയിൽ കുഞ്ഞിരാമൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. 

വീടിന് അടുത്തുള്ള പറമ്പിലെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുഞ്ഞിരാമനെ ഉടൻ തന്നെ ബന്ധുക്കൾ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചയുടൻ ഡോക്ടർ പരിശോധന നടത്തുകയും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടം കഴിഞ്ഞ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു . ഭാര്യ: ചന്ദ്രി മക്കൾ : സുമേഷ് ,സുബീഷ് മരുമകൾ : ശ്യാമിലി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357464/elderly-man-found-hanging-from-a-tree-in-his-home-compound-in-maruthongara-kuttiyadi)