---
title: "‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പ്രതീക്ഷിക്കേണ്ടതില്ല, കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനമെടുക്കുക’ -  സണ്ണി ജോസഫ്"
english_title: "‘The high command will decide who will be the Chief Minister’: SunnyJoseph"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357444/the-high-command-will-decide-who-will-be-the-chief-minister-sunnyjoseph-new"
published_at: "2026-05-05T13:27:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9a41b54d1b_v.jpg"
keywords: []
---

# ‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പ്രതീക്ഷിക്കേണ്ടതില്ല, കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനമെടുക്കുക’ -  സണ്ണി ജോസഫ്

> **Lead Summary:** ** ** തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിൽ മുഖ്യമന്ത്രി ചർച്ചകള്‍ സജീവമാണ്. ആരാണ് മുഖ്യമന്ത്രിയെന്ന് ഹൈക്കമാൻ്റ് പറയുമെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

** ** തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിൽ മുഖ്യമന്ത്രി ചർച്ചകള്‍ സജീവമാണ്. ആരാണ് മുഖ്യമന്ത്രിയെന്ന് ഹൈക്കമാൻ്റ് പറയുമെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാവുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്കാര്യത്തിന് കോൺഗ്രസ് മുൻകൈയ്യെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൻ കെ പ്രേമചന്ദ്രനും ഈ വിഷയത്തിൽ പ്രതികരിച്ചു. കോൺഗ്രസ്‌ ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സ്വീകാര്യനായ ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും.

കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനമെടുക്കുക. വി ഡി സതീഷൻ പ്രതിപക്ഷ നേതാവായതിന് ശേഷമാണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകളിലും, തദ്ദേശ തെരഞ്ഞെടുപ്പിലും, ലോക്സഭാ തെരഞ്ഞെടുപ്പിലും യു ഡി എഫിന് ഉണ്ടായതെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. അതേസമയം, കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലുടനീളം ഫ്ലക്സ് ബോർഡുകള്‍ ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357444/the-high-command-will-decide-who-will-be-the-chief-minister-sunnyjoseph-new)