---
title: "ഹൈദരാബാദിൽ നടുക്കുന്ന കൊലപാതകം; അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്ന മരുമകൻ പിടിയിൽ"
english_title: "Son-in-law hits mother-in-law, who was behind him, with her helmet and knocks him to the ground while riding a bike"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357443/son-in-law-hits-mother-in-law-who-was-behind-him-with-her-helmet-and-knocks-him-to-the-ground-while-riding-a-bike"
published_at: "2026-05-05T13:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9a3d8035a4_10.jpg"
keywords: []
---

# ഹൈദരാബാദിൽ നടുക്കുന്ന കൊലപാതകം; അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊന്ന മരുമകൻ പിടിയിൽ

> **Lead Summary:** **ഹൈദരബാദ്: [ **ചെംഗിചെർളയിൽ ബൈക്ക് യാത്രയ്ക്കിടെ അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മരുമകൻ പിടിയിലായി. 39 കാരിയായ കൊല്ല അരുണയാണ് മരുമകൻ സ്നേഹിതിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

## Article Content

**ഹൈദരബാദ്: [ **ചെംഗിചെർളയിൽ ബൈക്ക് യാത്രയ്ക്കിടെ അമ്മായിയമ്മയെ ഹെൽമറ്റ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ മരുമകൻ പിടിയിലായി. 39 കാരിയായ കൊല്ല അരുണയാണ് മരുമകൻ സ്നേഹിതിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഏപ്രിൽ 29-ന് നടന്ന സംഭവത്തിൽ, ബൈക്കിൽ സഞ്ചരിക്കവെ അരുണയ്ക്ക് അപസ്മാരം ബാധിച്ച് താഴെ വീണതാണെന്നായിരുന്നു സ്നേഹിത് ആദ്യം എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്.

എന്നാൽ ആശുപത്രി അധികൃതർക്ക് തോന്നിയ സംശയത്തെത്തുടർന്ന് പോലീസ് നടത്തിയ സിസിടിവി പരിശോധനയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഒരു വർഷം മുൻപ് അരുണയുടെ മകൾ കാവ്യയെ സ്നേഹിത് ജാതി മാറി വിവാഹം ചെയ്തിരുന്നു.

മകളെയും മരുമകനെയും അരുണ വീട്ടിലേക്ക് ക്ഷണിച്ചത് സ്നേഹിതിനെ പ്രകോപിപ്പിക്കുകയും ഫോണിലൂടെ അസഭ്യം പറയുന്നതിലേക്ക് നയിക്കുകയും ചെയ്തു. തുടർന്ന് അരുണയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും, പ്രകോപിതനായ പ്രതി പെട്രോൾ ടാങ്കിന് മുകളിലിരുന്ന ഹെൽമറ്റെടുത്ത് അരുണയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

അടി കൊണ്ട് റോഡിൽ വീണ അരുണ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രകോപനത്തിൽ ചെയ്തുപോയതാണെന്നുമാണ് പ്രതിയുടെ മൊഴിയെങ്കിലും, മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത പോലീസ് ഇയാളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357443/son-in-law-hits-mother-in-law-who-was-behind-him-with-her-helmet-and-knocks-him-to-the-ground-while-riding-a-bike)