---
title: "ഇറാനെ ഭീഷണിപ്പെടുത്തി ട്രംപ്; 'അമേരിക്കൻ കപ്പലുകളെ തൊട്ടാൽ ഇറാനെ ഭൂമുഖത്ത് നിന്ന് മാറ്റും'"
english_title: "Trump threatens Iran; 'Iran will be wiped off the face of the earth if it touches American ships'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357439/trump-threatens-iran-iran-will-be-wiped-off-the-face-of-the-earth-if-it-touches-american-ships"
published_at: "2026-05-05T13:04:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f99e3608ccc_TYHRT.jpg"
keywords: []
---

# ഇറാനെ ഭീഷണിപ്പെടുത്തി ട്രംപ്; 'അമേരിക്കൻ കപ്പലുകളെ തൊട്ടാൽ ഇറാനെ ഭൂമുഖത്ത് നിന്ന് മാറ്റും'

> **Lead Summary:** ന്യൂയോർക്ക്:**[ **രാജ്യാന്തര കപ്പൽ പാതകളിൽ അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാൻ പ്രകോപനം തുടർന്നാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുമെന്ന കടുത്ത ഭീഷണിയാണ് ട്രംപ് ഉയർത്തിയിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കുന്ന ഇറാനിയൻ ബോട്ടുകളെ വെടിവെച്ചു വീഴ്ത്താൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

## Article Content

ന്യൂയോർക്ക്:**[ **രാജ്യാന്തര കപ്പൽ പാതകളിൽ അമേരിക്കൻ കപ്പലുകൾക്ക് നേരെ ഇറാൻ പ്രകോപനം തുടർന്നാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുമെന്ന കടുത്ത ഭീഷണിയാണ് ട്രംപ് ഉയർത്തിയിരിക്കുന്നത്. പ്രകോപനം സൃഷ്ടിക്കുന്ന ഇറാനിയൻ ബോട്ടുകളെ വെടിവെച്ചു വീഴ്ത്താൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

> അമേരിക്കൻ നാവികസേനയുടെ കപ്പലുകളെയോ ചരക്ക് കപ്പലുകളെയോ ശല്യം ചെയ്യുന്ന ഏതൊരു ഇറാനിയൻ ബോട്ടിനെയും തകർക്കാൻ മടിക്കില്ലെന്ന് ട്രംപ് പറഞ്ഞു. "ഇറാൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്" എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.അമേരിക്കൻ കപ്പലുകളെ ഇറാനിയൻ സായുധ ബോട്ടുകൾ പിന്തുടരുന്നതായും ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായും പെന്റഗൺ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് നിലപാട് കടുപ്പിച്ചത്.

മേഖലയിൽ മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ അതിർത്തിക്കുള്ളിൽ വരുന്ന വിദേശ കപ്പലുകളെ പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇറാന്റെ നിലപാട്.പശ്ചിമേഷ്യയിൽ മറ്റൊരു യുദ്ധത്തിന് ഈ സാഹചര്യം വഴിവെക്കുമോ എന്ന ഭീതിയിലാണ് ലോകരാജ്യങ്ങൾ. നിലവിൽ ഇരുപതിനായിരത്തിലേറെ ജീവനക്കാരും എണ്ണൂറോളം കപ്പലുകളുമാണ് ഗൾഫ് മേഖലയിലുള്ളത്.

ഇവരുടെ സുരക്ഷയും ആഗോള എണ്ണ വിപണിയും വലിയ ഭീഷണി നേരിടുന്നു. അമേരിക്കൻ നാവികസേനയും ഇറാന്റെ റെവല്യൂഷണറി ഗാർഡും നേർക്കുനേർ വരുന്ന സാഹചര്യം പശ്ചിമേഷ്യയെ കൂടുതൽ പ്രക്ഷുബ്ധമാക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357439/trump-threatens-iran-iran-will-be-wiped-off-the-face-of-the-earth-if-it-touches-american-ships)