---
title: "'വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നു, മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വം പാഠം പഠിക്കണം' -  കെ മുരളീധരൻ"
english_title: "'UDF's large majority is also a big responsibility,' says KMuraleedharan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357428/udfs-large-majority-is-also-a-big-responsibility-says-kmuraleedharan-new"
published_at: "2026-05-05T12:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f998186195f_k.jpg"
keywords: []
---

# 'വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നു, മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വം പാഠം പഠിക്കണം' -  കെ മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: ** വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നുവെന്ന് കെ മുരളീധരൻ. 5000 -7000 വോട്ട് ഭൂരിപക്ഷം ആണ് വിലയിരുത്തിയതെന്നും അത് സംഭവിച്ചുവെന്നും കെ മുരളീധരൻ വ്യക്തമാക്കി. യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണ്. അതനുസരിച്ചു നേതാക്കൾ പെരുമാറണം.

## Article Content

**തിരുവനന്തപുരം: ** വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നുവെന്ന് കെ മുരളീധരൻ. 5000 -7000 വോട്ട് ഭൂരിപക്ഷം ആണ് വിലയിരുത്തിയതെന്നും അത് സംഭവിച്ചുവെന്നും കെ മുരളീധരൻ വ്യക്തമാക്കി. യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം കൂടിയാണ്. അതനുസരിച്ചു നേതാക്കൾ പെരുമാറണം.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെ പ്രശ്നങ്ങൾ ഇല്ലാതെ നടക്കണം. 2001ൽ ഇത് മറന്നത് കൊണ്ട് തിരിച്ചടി ഉണ്ടായി. ടീം യുഡിഎഫ് ആയി കാര്യങ്ങൾ മുന്നോട്ട് പോകണം. മുൻപ് ചെയ്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കണമെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വം പാഠം പഠിക്കണം. നരേന്ദ്രമോദി ഇത്തവണ ലക്ഷ്യം വെച്ചത് ബംഗാളിനെ ആണ്. ഇനി കണ്ണുകൾ കേരളത്തിലേക്കു വരും. അത് തിരിച്ചറിഞ്ഞ് എല്ലാവരും പ്രവർത്തിച്ചാൽ നല്ലതെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357428/udfs-large-majority-is-also-a-big-responsibility-says-kmuraleedharan-new)