---
title: "സഹിക്കുന്നില്ലേ? ആറാട്ടുപുഴയിൽ വി ഡി സതീശന് അഭിവാദ്യങ്ങൾ നേർന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ"
english_title: "The flex boards erected to salute VD Satheesan have been vandalized."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357419/the-flex-boards-erected-to-salute-vd-satheesan-have-been-vandalized"
published_at: "2026-05-05T12:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f99025af9f6_brd.jpg"
keywords: []
---

# സഹിക്കുന്നില്ലേ? ആറാട്ടുപുഴയിൽ വി ഡി സതീശന് അഭിവാദ്യങ്ങൾ നേർന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ

> **Lead Summary:** **ആലപ്പുഴ : ** ആറാട്ടുപുഴയിൽ വി ഡി സതീശന് അഭിവാദ്യങ്ങൾ നേർന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ. ‘പട നയിച്ചവൻ നാടു നയിക്കും’ എന്നായിരുന്നു ഫ്ലക്സ് ബോർഡിലുണ്ടായിരുന്നത്. ഹരിപ്പാട് മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശമാണ് ആറാട്ടുപുഴ.

## Article Content

**ആലപ്പുഴ : ** ആറാട്ടുപുഴയിൽ വി ഡി സതീശന് അഭിവാദ്യങ്ങൾ നേർന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ. ‘പട നയിച്ചവൻ നാടു നയിക്കും’ എന്നായിരുന്നു ഫ്ലക്സ് ബോർഡിലുണ്ടായിരുന്നത്. ഹരിപ്പാട് മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശമാണ് ആറാട്ടുപുഴ.

അതേസമയം, തിളക്കമാർന്ന വിജയെ നേടിയിട്ടും മുഖ്യമന്ത്രി ആരാകണമെന്ന വിഷയത്തിൽ തമ്മിലടി തുടങ്ങിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയും, വി ഡി സതീശനും, കെ സി വേണുഗോപാലിന് പരോക്ഷ പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും രംഗത്തെത്തി.

എംഎല്‍എ അല്ലാത്തവര്‍ മുഖ്യമ്രന്തി ആകുന്നതില്‍ തടസമുണ്ടോയെന്നായിരുന്നു സണ്ണി ജോസഫിന്റെ ചോദ്യം.എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ചെന്നിത്തലയും വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനും തൊട്ടടുത്ത ദിവസം പാര്‍ലമെന്ററി പാര്‍ട്ടിയോഗവും ചേരാനാണ് ധാരണ. ഇതിനിടയില്‍ തര്‍ക്കം ഒഴിവാക്കാന്‍ സമവായ ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കെ സി വേണുഗോപാലിന്റെ തുടര്‍നീക്കങ്ങളാകും ഇനി നിര്‍ണായകം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357419/the-flex-boards-erected-to-salute-vd-satheesan-have-been-vandalized)