---
title: "ചെന്നൈയോ ഡൽഹിയോ? പ്ലേ ഓഫ് 'ടിക്കറ്റിനായി' റുതുരാജും അക്സറും നേർക്കുനേർ"
english_title: "Chennai or Delhi? Ruturaj and Axar face off for a playoff 'ticket'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357392/chennai-or-delhi-ruturaj-and-axar-face-off-for-a-playoff-ticket"
published_at: "2026-05-05T10:51:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f97f94e500e_srtgferg.jpg"
keywords: []
---

# ചെന്നൈയോ ഡൽഹിയോ? പ്ലേ ഓഫ് 'ടിക്കറ്റിനായി' റുതുരാജും അക്സറും നേർക്കുനേർ

> **Lead Summary:** **[** ഐപിഎൽ 19-ാം സീസണിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ചെന്നൈയും ഏഴാം സ്ഥാനത്തുള്ള ഡൽഹിയും തമ്മിലുള്ള പോരാട്ടം രാത്രി 7:30-ന് ആരംഭിക്കും.

## Article Content

**[** ഐപിഎൽ 19-ാം സീസണിലെ ആവേശകരമായ പോരാട്ടത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും നേർക്കുനേർ. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ചെന്നൈയും ഏഴാം സ്ഥാനത്തുള്ള ഡൽഹിയും തമ്മിലുള്ള പോരാട്ടം രാത്രി 7:30-ന് ആരംഭിക്കും.

 9 മത്സരങ്ങളിൽ 4 ജയവും 5 തോൽവിയുമായി 8 പോയിന്റ്. കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 8 വിക്കറ്റിന് തകർത്ത ആത്മവിശ്വാസത്തിലാണ് ടീം. നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് ഫോമിലേക്ക് തിരിച്ചെത്തിയത് സിഎസ്‌കെയ്ക്ക് വലിയ കരുത്താണ്.

9 മത്സരങ്ങളിൽ 4 ജയവും 5 തോൽവിയുമായി 8 പോയിന്റ്. കരുത്തരായ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിന് തോൽപ്പിച്ചാണ് ഡൽഹി വരുന്നത്. എന്നാൽ നായകൻ അക്‌സർ പട്ടേലിന്റെ ബാറ്റിംഗിലെയും ബൗളിംഗിലെയും മോശം ഫോം ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇരു ടീമുകൾക്കും തുല്യ പോയിന്റാണെങ്കിലും റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ മുന്നിലെത്തിയത്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് പോയിന്റ് പട്ടികയിൽ മുന്നോട്ട് കുതിക്കാനും പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനും സാധിക്കും. മികച്ച ഫോമിലുള്ള ചെന്നൈ ബാറ്റിംഗ് നിരയും ഡൽഹിയുടെ ബൗളിംഗ് കരുത്തും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്ന് കാണാനാവുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357392/chennai-or-delhi-ruturaj-and-axar-face-off-for-a-playoff-ticket)