---
title: "ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ? രാത്രി സുഖമായി ഉറങ്ങാൻ ഇവ കഴിക്കാം"
english_title: "Are you suffering from insomnia? You can eat these to sleep well at night"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357384/are-you-suffering-from-insomnia-you-can-eat-these-to-sleep-well-at-night"
published_at: "2026-05-05T10:28:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f97c978e7a7_zaWRfwetgf.jpg"
keywords: []
---

# ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ? രാത്രി സുഖമായി ഉറങ്ങാൻ ഇവ കഴിക്കാം

> **Lead Summary:** **[**നല്ല ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്. നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾക്ക് ഉറക്കത്തെ സ്വാധീനിക്കാൻ കഴിയും. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില പ്രധാന ഭക്ഷണങ്ങൾ ഇവയാണ്:

## Article Content

**[**നല്ല ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്. നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾക്ക് ഉറക്കത്തെ സ്വാധീനിക്കാൻ കഴിയും. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില പ്രധാന ഭക്ഷണങ്ങൾ ഇവയാണ്:

 ബദാം:

ബദാമിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഉറക്കത്തിന് സഹായിക്കുന്ന 'മെലാറ്റോണിൻ' എന്ന ഹോർമോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് പെട്ടെന്ന് ഉറക്കം വരാൻ സഹായിക്കും.

വാൾനട്ട്സ് :

വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും മെലാറ്റോണിനും ധാരാളമുണ്ട്. രാത്രിയിൽ കുറച്ച് വാൾനട്ട് കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കൂട്ടാൻ സഹായിക്കും.

 മത്തങ്ങാ വിത്ത് :

ഇവയിൽ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാൻ, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് രാത്രിയിൽ ശാന്തമായ ഉറക്കം പ്രദാനം ചെയ്യും.

കിവി :

വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും സെറാടോണിനും അടങ്ങിയ കിവിയും ഉറക്കത്തിന് മികച്ചതാണ്. ഉറങ്ങുന്നതിന് മുൻപ് രണ്ട് കിവി പഴം കഴിക്കുന്നത് നല്ലതാണ്.

ചെറി :

ഉറക്കക്കുറവ് പരിഹരിക്കാൻ ചെറി മികച്ചതാണ്. ഇതിലെ മെലാറ്റോണിൻ ഉറക്കത്തെ ക്രമീകരിക്കുന്നു. രാത്രിയിൽ ചെറി ജ്യൂസ് കുടിക്കുന്നതും ഗുണകരമാണ്.

വാഴപ്പഴം :

വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും പൊട്ടാസ്യവും പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുന്നു. ഇത് ശരീരത്തിന് അയവ് നൽകുകയും വേഗത്തിൽ ഉറക്കം വരാൻ സഹായിക്കുകയും ചെയ്യും.

 ഓട്സ് :

രാത്രിയിൽ ലഘുഭക്ഷണമായി ഓട്സ് കഴിക്കുന്നത് ഉറക്കത്തിന് വളരെ നല്ലതാണ്. ഇതിലെ ഘടകങ്ങൾ മെലാറ്റോണിൻ ഉത്പാദനത്തെ സ്വാഭാവികമായി പ്രോത്സാഹിപ്പിക്കുന്നു.

മഞ്ഞൾ പാൽ 

ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് പണ്ടുമുതലേയുള്ള ശീലമാണ്. പാലിൽ ഒരു നുള്ള് മഞ്ഞൾ കൂടി ചേർക്കുന്നത് ഗുണം വർദ്ധിപ്പിക്കും. മഞ്ഞളിലെ 'കുർകുമിൻ' എന്ന ഘടകം ശരീരത്തിലെ വീക്കവും സമ്മർദ്ദവും കുറച്ച് ആഴത്തിലുള്ള ഉറക്കം നൽകാൻ സഹായിക്കുന്നു.

ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നതിന് പകരം ഒന്നോ രണ്ടോ മണിക്കൂർ മുൻപ് കഴിക്കുന്നത് ദഹനത്തിനും നല്ല ഉറക്കത്തിനും സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357384/are-you-suffering-from-insomnia-you-can-eat-these-to-sleep-well-at-night)