---
title: "ഇതായിരിക്കണം എം എൽ എ ...:  'സിനിമാഭിനയം നിർത്തി, ഇനിയുള്ള അഞ്ച്  വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം' - രമേഷ് പിഷാരടി"
english_title: "MLA-designate RameshPisharody has announced that he has stopped acting in films."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357383/mla-designate-rameshpisharody-has-announced-that-he-has-stopped-acting-in-films"
published_at: "2026-05-05T10:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f978e68a900_rameash.jpg"
keywords: []
---

# ഇതായിരിക്കണം എം എൽ എ ...:  'സിനിമാഭിനയം നിർത്തി, ഇനിയുള്ള അഞ്ച്  വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം' - രമേഷ് പിഷാരടി

> **Lead Summary:** **പാലക്കാട്: **സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

## Article Content

**പാലക്കാട്: **സിനിമാഭിനയം നിർത്തിയതായി നിയുക്ത എംഎൽഎ രമേഷ് പിഷാരടി. സ്‌റ്റേജ് ഷോകളും ചെയ്യില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു. ഇനിയുള്ള 5 വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം. സിനിമാഭിനയം ജീവിത മാർഗ്ഗമാണെന്നും വരുമാനം കുറയുമ്പോൾ ലളിതമായി ജീവിക്കാനാണ് തീരുമാനമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.

ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ കരുത്തയായ ശോഭ സുരേന്ദ്രനെയാണ് രമേശ് പിഷാരടി പരാജയപ്പെടുത്തിയത് . 12,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിഷാരടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് ആക്രമണം. യുഡിഫ് സ്ഥാനാർഥി രമേശ്‌ പിഷാരടിയുടെ വിജയ ആഹ്ലാദ പ്രകടനത്തിനിടെയാണ് അക്രമം അഴിച്ചുവിട്ടത്. ഓഫീസിനു നേരെ യുഡിഫ് പ്രവർത്തകർ പടക്കമെറിഞ്ഞു. ചോദ്യം ചെയ്തവരെ കുപ്പിയെറിഞ്ഞു പരുക്കേൽപ്പിച്ചു.

തുടർന്ന് പോലീസ് ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി പ്രവർത്തകരെ മർദ്ദിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മുൻ എം. പി യും സംസ്ഥാന സമിതി അംഗവുമായ എൻ. എൻ. കൃഷ്ണദാസിനെ പോലീസ് കയ്യേറ്റം ചെയ്തു. പോലീസ് യുഡിഫ് അക്രമത്തിനെതിരെ ഇന്ന് ജില്ലാ വ്യാപകമായി പ്രതിഷേധ പ്രകടനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357383/mla-designate-rameshpisharody-has-announced-that-he-has-stopped-acting-in-films)