---
title: "വയനാട്ടിൽ കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ "
english_title: "Two youths arrested with cannabis and MDMA in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357332/two-youths-arrested-with-cannabis-and-mdma-in-wayanad"
published_at: "2026-05-04T22:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8d20acb588_wayanad.jpg"
keywords: []
---

# വയനാട്ടിൽ കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ 

> **Lead Summary:** **വയനാട്: **വയനാട് വെള്ളമുണ്ടയിൽ പട്രോളിംഗിനിടെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടികൂടി.

## Article Content

**വയനാട്: **വയനാട് വെള്ളമുണ്ടയിൽ പട്രോളിംഗിനിടെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടികൂടി.

വെള്ളമുണ്ട വള്ളുവശ്ശേരി വീട്ടിൽ സിയാദ് എന്നയാളിൽ നിന്നും 0.05 ഗ്രാം എം.ഡി.എം.എ യും വെള്ളമുണ്ട കീഴട്ട വീട്ടിൽ മുഹമ്മദ്‌ അസ്‌ലം എന്നയാളിൽ നിന്നും രണ്ട് ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രിയിൽ പോലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ഇരുവരും പിടിയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357332/two-youths-arrested-with-cannabis-and-mdma-in-wayanad)